രൂത്ത്

Advertising:

 1. ക്ഷാമകാലത്ത് യെഹൂദയിലെ ബേത്ത്ലേഹെമില്‍നിന്ന് മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയവന്‍?

എലീമേലെക് (1:1)

2. എലീമേലെകിന്റെ ഭാര്യ ?
നൊവൊമി (1:2)

3. എലീമേലെകിന്റെ പുത്രന്മാര്‍ ?
മഹ്ലോന്‍ , കില്യോന്‍ (1:2)

4. നൊവൊമിയുടെ മരുമക്കള്‍ ?
ഒര്‍പ്പ , രൂത്ത് (1:4)

5. നൊവൊമിയുടെ കൂടെ മോവാബില്‍ നിന്ന് ബേത്ത്ലേഹേമിലേക്ക് പോയ മരുമകള്‍ ?
രൂത്ത് (1:19,22)

6. തന്നെ മാറാ എന്ന് വിളിക്കാന്‍ ആവിശ്യപ്പെട്ടവള്‍ ?
നൊവൊമി (1:20)

7. നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലൈന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന മഹാധനികനായ ചാര്‍ച്ചക്കാരന്‍ ?
ബോവസ് (2:1)

8. കതിര്‍പറക്കാനായി രൂത്ത് പോയത് ആരുടെ വയലിലേക്കാണ് ?
ബോവസിനുള്ള വയലില്‍ (2:3)

9. രൂത്ത് വൈകുന്നേരം വരെ പെറുക്കിയ കറ്റ മെതിച്ചപ്പോള്‍ എത്രയുണ്ടായിരുന്നു ?
ഏകദേശം ഒരു പറ യവം (2:17)

10. യവം തൂറ്റുന്ന രാത്രിയില്‍ ബോവസിന്റെ കാല്‍ക്കല്‍ കിടന്ന രൂത്തിന് ബോവസിന് എത്ര യവം നല്‍കി?
ആറിടങ്ങഴി യവം (3:15)

11. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ യിസ്രായേലില്‍ ചെയ്തിരുന്നത് എന്ത് ?
ഒരുത്തന്‍ ചെരുപ്പൂരി മറ്റെവന് കൊടുക്കും (4:7)

13. രൂത്ത് ആരുടെ ഭാര്യയായിരുന്നു?
മഹ്ലോന്‍(4:10)

14. രൂത്തിന്റെ മകന്‍ ?
ഓബേദ് (4:17)

15. ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ ?
രൂത്ത് (4:15)

16. ഓബേദിനു ധാത്രിയായവള്‍ ?
നൊവൊമി (4:16)

17. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ?
ഓബേദ് (4:17)


Advertising: