ബൈബിൾ ക്വിസ്സ്; ലൂക്കൊസ്

Advertising:

ലൂക്കൊസ്

1.ലൂക്കൊസ് : മറ്റു മൂന്നു സുവിശേങ്ങളിലുമെന്നപോലെ ലൂക്കൊസിലും എഴുത്തുകാരന്റെ പേരാണ് ഗ്രന്ഥനാമം.തിരുവെഴുത്തിലെ ഗ്രന്ഥകാരന്മാരിൽ ജാതീയനായ ഏക വ്യക്തിയാണ് ലൂക്കൊസ്.''വൈദ്യനായ പ്രിയ ലൂക്കൊസ്'' (കൊലൊ.4:14) എന്നാണ് പൗലൊസ് തന്നെ വിളിക്കുന്നത്.
2.സ്ഥലവും കാലവും : എ.ഡി 60 ൽ പൗലൊസിന്റെ ഒന്നാമത്തെ റോമൻ കാരാഗൃഹവാസകാലത്ത് റോമിൽ വെച്ച് എഴുതപ്പെട്ടു.
3. എഴുത്തുകാരൻ : ലൂക്കൊസിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും മുഖവുരയിൽ നിന്നും രണ്ടു ഗ്രന്ഥങ്ങളും ലൂക്കൊസ് രചിച്ചു എന്നു വ്യക്തമാണ്.(ലൂക്കൊസ്. 1:1-4,അപ്പൊ.1:1-5) രണ്ടിന്റെയും രചനാശൈലിയും സമാനമാണ്. അ.പ്രഖ്യത്തിയിലെ ''ഞങ്ങൾ'' പ്രയോഗം (16:1-17;20:5-21:18;27:1-28:16) എഴുത്തുകാരൻ പൗലൊസിന്റെ സഹയാത്രികനാണെന്ന് തെളിയിക്കുന്നു.ഇത് ലൂക്കൊസ് ആണെന്ന് വ്യക്തമാണ്. ലൂക്കൊസ് സിറിയയിലെ അന്ത്യോക്യയിൽ നിന്നുള്ളവനും അവിവാഹിതനുമായിരുന്നെന്നും എൺപത്തിനാലാം വയസ്സിൽ മരിച്ചു എന്നും പാരമ്പര്യം പറയുന്നു.
5. പശ്ചാത്തലവും സന്ദർഭവും : തെയോഫിലോസ് എന്ന വ്യക്തിക്കാണ് ലൂക്കൊസ് എഴുതുന്നതെങ്കിലും സകല ജാതികൾക്കുമുള്ള സുവിശേഷമാണിത് (ലൂക്കൊ.2:10). റോമിലെ ഒരു ഉന്നത വൃക്തിയോ,ഒരു പക്ഷേ ക്രിസ്തുവിനെ സ്വീകരിച്ച കൈസരുടെ അരമനയിലുള്ള ഒരു വ്യക്തിയോ ആകാം (ഫിലി.4:22). തെയോഫിലോസ്, യേശുവിന്റെ ചരിത്രം ക്രമമായി ജാതീയ ലോകത്തിനു വിവരിച്ചുകൊടുക്കുകയാണു ലക്ഷ്യം. വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന സുവിശേഷമാണ് ലൂക്കൊസിന്റേത (ഉദാ.സക്കായി അധ്യായം: 19)സ്ത്രീകൾക്കും മുഖ്യസ്ഥാനം നൽകുന്നു. 4 സ്തുതിഗീതങ്ങൾ ലൂക്കൊസ് ചേർത്തിരിക്കുന്നു.
1.മറിയ (1:46-55)
2.സെഖര്യാവ് (1:67-79)
3.ദൂതന്മാർ (2:14)
4.ശിമെയോൻ (2:29-32)
മറ്റു സുവിശേഷങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ''അബ്ബാ"  ''റബ്ബീ'' ''ഹോശന്നാ'' എന്നീ പദങ്ങൾ ലൂക്കൊസ് ഒഴിവാക്കിയിരിക്കുന്നു.
6.ഉള്ളടക്കം :യേശുക്രിസ്തുവിനെ മനുഷ്യനായി ചിത്രീകരിക്കുന്നു സുവിശേഷമാണിത്. മനുഷ്യരെ രക്ഷിക്കുവാൻ മനുഷ്യനായിത്തീർന്ന ക്രിസ്തു (19:10) മരണത്തിലേക്ക് മുന്നേറുന്നത് വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു 9:51 മുതൽ യെരൂശലേമിലേക്കുള്ള അന്ത്യയാത്രവരെയുള്ള യാത്രകളുടെ വിവരണത്തിനായി 10 അധ്യായങ്ങൾ വേർതിരിച്ചിരിക്കുന്നു. യേശുവിന്റെയും യോഹന്നാൻ സ്നാപകന്റെയും ജനന വസ്തുതകൾ ലൂക്കൊസ് മാത്രമാണ് വിശദമായി വിവരിച്ചിട്ടുള്ളത്. പുൽത്തൊട്ടിയും,ഇടയന്മാരും, ശിമ്യോനും ഹന്നയും ലൂക്കൊസിൽ മാത്രമേ കാണൂന്നുള്ളു.''പ്രാർത്ഥനയുടെ സുവിശേഷം'' എന്ന് ഇതിനെ വിളിക്കുന്നതിൽ തെറ്റില്ല. പ്രാർത്ഥനയെ സംബന്ധിച്ച ഉപമകൾ (11:1-13;18:1-8; 18:10-14) വിവിധ സന്ദർഭങ്ങളിൽ യേശുവിന്റെ പ്രാർത്ഥനകൾ (3:21;6:12; 9:28:29;11:1; 22:42;23:34) ശിഷ്യന്മാരെ പ്രാർത്ഥിക്കാൽ പഠിപ്പിക്കുന്നത് എന്നിവയെല്ലാം പ്രാർത്ഥനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
7. യേശുക്രിസ്തു :മനുഷ്യപുത്രൻ
8.സ്ഥിതിവിവരക്കണക്കുകൾ :-വേദപുസ്തകത്തിലെ 42- മത്തെ പുസ്തകം; 24 അധ്യായങ്ങൾ; 1151 വാക്യങ്ങൾ; 140 ചോദ്യങ്ങൾ; 9 പഴയ നിയമ പ്രവചനങ്ങൾ; 54 പുതിയ നിയമ പ്രവചനങ്ങൾ; 930 ചരിത്ര വാക്യങ്ങൾ; 118 നിവൃത്തിയായതും 103 നിവൃത്തിയാകുവാനുള്ളതുമായ പ്രവചന വാക്യങ്ങൾ.

Advertising: അദ്ധ്യായം 1തുടരും ...