Advertising:
1. മർക്കൊസ് :അപ്പൊസ്തലനായ പത്രൊസിന്റെ സഹചാരിയും സുവിശേഷ രചയിതാവുമായ മർക്കൊസിന്റെ പേരിൽ തന്നെയാണ് പുസ്തകം അറിയപ്പെടുന്നത്. അവന്റെ എബ്രായ നാമം യോഹന്നാൻ എന്നും ലത്തീൻ നാമം മാർക്കസ് (മർക്കൊസ് ) എന്നുമാണ്.
2.സ്ഥലവും കാലവും :എ.ഡി 55-65 കാലയളവിൽ റോമിൽ വെച്ച് എഴുതിയെന്ന് കരുതപ്പെടുന്നു.
3.എഴുത്തുകാരൻ :യെരുശലേമിൽ പാർത്തിരുന്ന മറിയയുടെ മകനായിരുന്നു യോഹന്നാൻ മർക്കൊസ് (അ.പ്ര.12:12). പത്രൊസിന്റെ സഹചാരിയും (1 പത്രൊ.5:13) പൗലൊസിന്റെയും ബർന്നബാസിന്റെയും ഒന്നാം മിഷനറിയാത്രയിൽ മർക്കൊസ് അവരെ അനുഗമിച്ചെങ്കിലും യാത്ര പുർത്തീകരിക്കാതെ മടങ്ങി.അതിനാൽ രണ്ടാം യാത്രയിൽ അവനെ കൂടെ കൊണ്ടുപോകാൻ പൗലൊസ് തല്ലാറായില്ല. ബർന്നബാസ് മർക്കൊസിനെ കൂട്ടി കുപ്രൊസിലേക്കു പോയി.( അ.പ്ര.15:38-40)
4.പശ്ചാത്തലവും സന്ദർഭവും :മത്തായി യെഹൂദ വായനക്കാരെ ലക്ഷ്യമാക്കിയാണ് എഴുതിയതെങ്കിൽ, മർക്കൊസ് റോമക്കാർക്കു വേണ്ടിയാണ് സുവിശേഷം ചമച്ചത്. അരാമൃ പദങ്ങൾ ഉപയോഗിക്കുന്നിടത്ത് അതിന്റെ പരിഭാഷ നല്കുന്നതും ( 3:17,5:41,7:11,34;10:46;14:36;15:22,34) റോമക്കാരുടെ രീതിയനുസരിച്ച് സമയം കണക്കാക്കുന്നതും (6:48;13:35) യെഹൂദ പാരമ്പര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതും (വംശാവലി) ജാതീയ വായനക്കാരെ ലക്ഷ്യം വെയ്ക്കുന്നുവെന്നതിന് തെളിവാണ്. യേശു " എന്തു പറഞ്ഞു " എന്നതിനെക്കാൾ " എന്തു ചെയ്തു " എന്നതിനാണ് മർക്കൊസ് പ്രാധാന്യം നല്കുന്നത്.
5.ഉള്ളടക്കം :ദൈവത്തിന്റെ ദാസനായി മർക്കൊസ് യേശുവിനെ ചിത്രീകരിക്കുന്നു (10:45) അവന്റെ മാനുഷിക വികാരങ്ങൾക്കും (1:41 ;3:5;6:34;8:12;9:36) മാനുഷിക പരിമിതികൾക്കും (4:38;11:12;13:32)
6.യേശുക്രിസ്തു :ദൈവത്തിന്റെ ദാസൻ
7.സ്ഥിതിവിവരക്കണക്കുകൾ :ബൈബിളിലെ 41-മതു പുസ്തകം; 16 അധ്യായങ്ങൾ; 678 വാക്യങ്ങൾ; 91 ചോദ്യങ്ങൾ; മർക്കൊസിൽ നിവൃത്തിയായ 11 പഴയ നിയമ പ്രവചനങ്ങൾ; 30 പുതിയ നിയമ പ്രവചനങ്ങൾ നല്കപ്പെട്ടു; 582 ചരിത്ര സംബന്ധിയായ വാക്യങ്ങൾ; 43 വാക്യങ്ങൾ നിവൃത്തിയായതും; 53 വാക്യങ്ങൾ നിവൃത്തിയാകാനുള്ളതുമായ പ്രവചനങ്ങൾ; ദൈവത്തിൽ നിന്നുള്ള വൃതൃസ്തമായ 2 ദൂതുകൾ (1:11,9:7) മറ്റു സുവിശേഷങ്ങളിൽ എല്ലാംകൂടി ഉള്ളതിനേക്കാൾ "ഉടനെ" എന്ന പദം മർക്കൊസിൽ ഉണ്ട്.
Advertising:
അദ്ധ്യായം 1
1. ''ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു .അവൻ നിന്റെ വഴി ഒരുക്കും.'' വഴി ഒരുക്കുന്നവൻ ആര് ?
ഉത്ത: യോഹന്നാൻ സ്നാപകൻ ( 1:2)
2. കർത്താവിന്റെ വഴി ഒരുക്കുവിൻ.അവന്റെ പാത നിരപ്പാക്കുവിൻ. എന്ന് വിളിച്ചു പറയുന്ന യോഹന്നാൻ സ്നാപകൻനെപറ്റി വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച പ്രവാചകൻ ആര്?
ഉത്ത: യെശയ്യാവ് ( 1:3)
3. യോഹന്നാൻ സ്നാപകൻ എന്ത് സ്നാനമാണ് കഴിപ്പിച്ചത് ?
ഉത്ത: പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം.( 1:4)
4. യോഹന്നാൻ സ്നാപകൻ സ്നാനം കഴിപ്പിച്ചത് ഏത് നദിയിലാണ്?
ഉത്ത: യോർദ്ദാൻ നദിയിൽ ( 1 :5)
5.യോഹന്നാൻ സ്നാപകൻറെ വേഷവിതാനം എന്ത് ?
ഉത്ത. ഒട്ടക രോമം കൊണ്ടുള്ള ഉടുപ്പ്, അരയിൽ തോൽവാറ് (1:6)
6.യോഹന്നാൻ സ്നാപകൻ ഉപജീവിച്ചിരുന്നത് എന്തായിരുന്നു.?
ഉത്ത:വെട്ടുക്കിളിയും, കാട്ടുതേനും. (1:6)
7. "എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു. അവന്റെ ചെരുപ്പിന്റെ വാറ് കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല."ആര് ആരെപ്പറ്റി പറഞ്ഞു.?
ഉത്ത: യോഹന്നാൻ സ്നാപകൻ യേശു കർത്താവിനെപ്പറ്റി.( 1:7)
8. '' ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു. അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും. ആരാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നത് ?
ഉത്ത: യേശു കർത്താവ് ( 1:8)
9. യേശു കർത്താവ് ആരുടെ കൈക്കീഴിലാണ് സ്നാനപ്പെട്ടത്?
ഉത്ത: യോഹന്നാൻ സ്നാപകൻ
10. യേശു കർത്താവ് ഏത് നദിയിലാണ് സ്നാനപ്പെട്ടത്?
ഉത്ത:യോർദ്ദാൻ നദിയിൽ (1:9)
11. യേശു കർത്താവ് എവിടെ നിന്നാണ് സ്നാനപ്പെടാൻ വേണ്ടി വന്നത്?
ഉത്ത: ഗലീലയിലെ നസറത്തിൽ.( 1:9).
12. യേശു കർത്താവ് സ്നാനത്തിനു ശേഷം വെള്ളത്തിൽ നിന്ന് കയറിയ ഉടനെ എന്താണ് സംഭവിച്ചത്?
ഉത്ത: ആകാശം പിളരുന്നതും ആത്മാവ് പ്രാവു പോലെ കർത്താവിന്റെ മേൽ വരുന്നതും കണ്ടു.( 1:10 ).
13. യേശു കർത്താവ് സ്നാനത്തിനു ശേഷം വെള്ളത്തിൽ നിന്ന് കയറിയ ഉടനെ സ്വർഗ്ഗത്തിൽ നിന്ന് ഉണ്ടായ ശബ്ദം എന്ത്..?
ഉത്ത: ''നീ എന്റെ പ്രീയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു." ( 1:10 ).
Advertising:
Click വീണ്ടും ജനനം
പ്രീയരേ.
യേശു കർത്താവ് ഗലീലയിലെ നസറത്തിൽ നിന്ന് യോർദ്ദാൻ നദിയിൽ വരെ വന്ന് യോഹന്നാൻ സ്നാപകൻന്റെ കൈക്കീഴിൽ സ്നാനം ഏറ്റു.യോഹന്നാൻ സ്നാപകൻ പാപമോചനത്തിനായുള്ള മാനസാന്തര സ്നാനമാണ് പ്രസംഗിച്ചിരുന്നത്.നമ്മളിൽ എല്ലാവരിലും ഉണ്ടായിരുന്നത് ആദാമ്യ പാപമാണ്. റോമർ 5:12-20, എബ്രായർ 9:5. വായിക്കണം. ഞാൻ പറയാനായി ആഗ്രഹിച്ചത്, ഒരു പാപവും ഇല്ലാതിരുന്ന യേശു കർത്താവ് യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച സ്നാനം ഏറ്റെങ്കിൽ നമുക്ക് സ്നാനത്തിൽ നിന്ന് ഒഴിയാൻ പറ്റുമോ? യേശു കർത്താവ് വെള്ളത്തിൽ നിന്ന് കയറിയപ്പോൾ ആത്മാവ് പ്രാവ് പോലെ കർത്താവിന്റെ മേൽ വന്നു.അതു പോലെ നാമും നമ്മളിലുള്ള ആദാമ്യ പാപവും, അതോടൊപ്പം നമ്മൾ ചെയ്തു പോയ പാപങ്ങളും ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് ഒരു ദൈവദാസന്റെക്കൈക്കീഴിൽ സ്നാനപ്പെട്ട് കഴിയുമ്പോൾ നമ്മുടെ ആത്മാവിലേക്ക് ദൈവത്തിന്റെ ആത്മാവ് വന്നു വസിക്കുന്നു. അതിനാണ് പുത്രത്വത്തിന്റെ ആത്മാവ് അല്ലെങ്കിൽ ആത്മാവിന്റെ അച്ചാരം അല്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ മുദ്ര എന്നൊക്കെ പറയുന്നത്.റോമർ 8:14-17, യോഹന്നാൻ 14:16, യോഹന്നാൻ 14:26
യോഹന്നാൻ 15:26 യോഹന്നാൻ: 16:7, 8. ഈ വേദഭാഗങ്ങൾ വായിക്കണം.
എഫെസ്യർ 4:30 2 കൊരിന്ത്യർ 1:21, 22 1 കൊരിന്ത്യർ: 6:19, 20 2 കൊരിന്ത്യർ 1 : 2,3ഈ ഭാഗങ്ങൾ കൂടെ വായിക്കണം. യേശു കർത്താവ് സ്നാനപ്പെട്ട് കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് നീ എന്റെ പ്രീയപുത്രൻ. നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കന്നു എന്ന ശബ്ദം ഉണ്ടായി. പ്രീയരേ.... യേശു കർത്താവ് പ്രീയപുത്രൻ അല്ലായിരുന്നോ? പിന്നെ എന്തിനാ വീണ്ടും പറയുന്നത്.
ഇത് വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരേ ... സ്നാനത്തെ തുച്ഛീ കരിച്ച് കാണരുത്. ഈ ഭാഗങ്ങളുടെ ഒന്ന് വായിച്ച് നോക്കൂ.ലൂക്കോസ് 7:29,30 മത്തായി 7:21 മത്തായി 3:14.15, 1 പത്രോസ് 1:5 പിതാവ് നമ്മളെ ജനിപ്പിക്കുകയാണ്. എന്തിനാണ് ജനിപ്പിക്കുന്നത്? നിത്യജീവനു വേണ്ടിയാണ് ജനിപ്പിക്കുന്നത്.
ഇത് അന്ത്യകാലമാണ്. കർത്താവ് മദ്ധ്യാകാശത്തിലാണ് വരുന്നത്. നമ്മളിലുള്ള പുത്രത്വത്തിന്റെ ആത്മാവാണ് നമ്മൾ യോഗ്യരാണോ എന്ന് പറയുന്നത്. പരിശുദ്ധാത്മാവിനെ വിഷമിപ്പിക്കാതെ നമുക്ക് ജീവിക്കാനായി ശ്രമിക്കാം ....
Click വേർപാട് പാലിക്കുന്നുണ്ടോ വിശ്വാസിയെ

14. യേശു കർത്താവിനെ മരുഭൂമിയിലേക്ക് പോകുവാൻ നിർബ്ബദ്ധിച്ചത് ആര്?
ഉത്ത: ആത്മാവ്.( 1:12)
15. മരുഭൂമിയിൽ കർത്താവിനെ ശ്രുശൂഷിച്ചത് ആര് ?
ഉത്ത: ദൂതന്മാർ ( 1:13)
16. യേശു കർത്താവ് എന്തു സുവിശേഷമാണ് പ്രസംഗിച്ചത്?
ഉത്ത: ദൈവരാജ്യത്തിന്റെ സുവിശേഷം .( 1:14)
17. കാലം തികഞ്ഞു. ------ സമീപിച്ചിരിക്കുന്നു?
ഉത്ത: ദൈവരാജ്യം.( 1: 15)
18. ശീമോന്റെ സഹോദരൻ ആര് ?
ഉത്ത: അന്ത്രയോസ് (1:16 )
19. യാക്കോബിന്റെ പിതാവ് ആര്?
ഉത്ത: സെബദി (1:19)
20. "നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും." 'ആര് ആരോട് പറഞ്ഞു?
ഉത്ത: കുഷ്ഠരോഗി യേശു അപ്പച്ചനോട്.( 1:40)
Advertising: അദ്ധ്യായം 2
1. '' മകനെ നിന്റെ പാപങ്ങൾ മോചിച്ച് തന്നിരിക്കുന്നു" ആര് ആരോട് പറഞ്ഞു?
ഉത്ത.. യേശു അപ്പച്ചൻ പക്ഷവാതക്കാരനോട് .( 2:5)
2. ഭൂമിയിൽ പാപങ്ങളെ മോചിക്കാൻ ആർക്കാണ് അധികാരം ഉള്ളത്?
ഉത്ത: മനുഷ്യപുത്രന് ( 2: 10 )
3. ലേവിയുടെ പിതാവ് ആര്?
ഉത്ത: അല്ഫാ യി.( 2:14)
4. ദീനക്കാർക്ക് അല്ലാതെ സൗഖ്യമുള്ളവർക്ക് ആരെ കൊണ്ട് ആവശ്യമില്ല.?
ഉത്ത: വൈദ്യനെ കൊണ്ട്.( 2:17)
5. യേശു കർത്താവ് ആരെ വിളിക്കാനാണ് വന്നത് ?
ഉത്ത: പാപികളെ ( 2:17 )
6. പുതിയ വീഞ്ഞ് എന്തിലാണ് പകർന്ന് വയ്ക്കേണ്ടത്?
ഉത്ത.. പുതിയ തുരുത്തിയിൽ (222)
7. ദാവീദ് തനിക്കും കൂടെ ഉള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്?
ഉത്ത: ദൈവാലയത്തിൽ ചെന്ന് കാഴ്ചയപ്പം തിന്നു.കൂടെയുള്ളവർക്കും കൊടുത്തു.(226)
Advertising:
അദ്ധ്യായം 3
1 " നടുവിൽ എഴുന്നേറ്റ് നിൽക്ക". ആര് ആരോട് പറഞ്ഞു?
ഉത്ത: യേശു കർത്താവ് വരണ്ടകൈയുള്ള മനുഷ്യനോട് (3:3)
2. പത്രോസിന്റെ മറ്റൊരു പേര് എന്ത് ?
ഉത്ത: ശീമോൻ (3: 16)
3. ബൊവനേർഗ്ഗസ്സ് എന്ന പേരിന്റ അർത്ഥം എന്ത്?
ഉത്ത: ഇടിമക്കൾ.(3:17)
4. യാക്കോബിന്റെ സഹോദരൻ ആര്?
ഉത്ത: യോഹന്നാൻ (3:17)
5. യേശുവിന്റെ ശിഷ്യന്മാർ ആരെല്ലാം?
ഉത്ത: പത്രോസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയോസ്, ഫിലിപ്പോസ്, ബർത്തൊലോമായി, മത്തായി, തോമസ്സ് ,അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശീമോൻ, ഈസ് കര്യോത്ത് യൂദാ. ( 3:17 - 19 )
6. പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവന് എന്ത് സംഭവിക്കും?
ഉത്ത: ഒരു നാളും ക്ഷമ കിട്ടാതെ നിത്യ ശിക്ഷയ്ക്ക് യോഗ്യനാകും.( 3:29)
7. കർത്താവിന്റെ സഹോദരനും, സഹോദരിയും അമ്മയും ആരാകുന്നു?
ഉത്ത: ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ. (3:35)
അദ്ധ്യായം 4
1. വിതയ്ക്കുന്നവൻ എന്താണ് വിതച്ചത്?
ഉത്ത: വചനം (4:14)
2. വചനം വിതച്ചിട്ട് വഴി അരികെ വീണതിനെ എന്തിനോടാണ് ഉപമിക്കുന്നത്?
ഉത്ത: സാത്താൻ വന്ന് ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതിനോട് .( 4:15)
3. പാറ സ്ഥലത്തു വീണതിനെ ഏതിനോടാണ് ഉപമിച്ചിരിക്കുന്നത് ?
ഉത്ത: വചനം നിമിത്തം ഉപദ്രവമോ, പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരോട് (4:17)
4. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വചനം എങ്ങനെയാണ് ഫലം കായ്ക്കുന്നത്?
ഉത്ത..മുപ്പതും, അറുപതും, നൂറും മേനിയായി വിളയുന്നു.(4: 20)
5. നിങ്ങൾക്ക് അളന്നു കിട്ടുന്നതെങ്ങനെ?
ഉത്ത: നിങ്ങൾ അളക്കുന്ന അളവിനാൽ ( 4:24)
6. കടുക് മണിയെ ഏതിനോടാണ് സാദ്യ ശ്യപ്പെടുത്തിയിരിക്കുന്നത്?
ഉത്ത: ദൈവരാജ്യം (4:30)
7. എവിടേക്ക് പോയപ്പോഴാണ് ചുഴലിക്കാറ്റ് ഉണ്ടായത് ?
ഉത്ത.. ഗദരദേശത്തേക്ക് ( 4:37)
8 നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ ". ആര് ആരോട് പറഞ്ഞു.?
ഉത്ത: യേശു കർത്താവ് ശിഷ്യന്മാരോട് .( 4: 40 )
Advertising:
അദ്ധ്യായം: 5
1. യേശു കർത്താവ് ഗദരദേശത്ത് എത്തിയപ്പോൾ എന്താണ് സംഭവിച്ചത്?
ഉത്ത: അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറയിൽ നിന്ന് വന്നു.( 5:2)
2. ''യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എനിക്കും നിനക്കും തമ്മിൽ എന്ത്?"ആര് ആരോട് പറഞ്ഞു?
ഉത്ത: അശുദ്ധാത്മാവുള്ള മനുഷ്യൻ യേശു കർത്താവിനോട് .( 5:7)
3. കർത്താവ് അശുദ്ധാത്മാക്കളെ എവിടേക്ക് പോകാനാണ് അനുവദിച്ചത്?
ഉത്ത: പന്നികളിലേക്ക്.( 5: 13 )
4. കർത്താവിനെക്കുറിച്ച് ദക്കപ്പൊലി നാട്ടിൽ ഘോഷിച്ചത് ആര്?
ഉത്ത: അശുദ്ധാത്മാവ് പോയ മനുഷ്യൻ. ( 5:20)
5. യായിറോസ് ആരായിരുന്നു?
ഉത്ത: പള്ളി പ്രമാണി.( 5:22)
6. യേശു കർത്താവിന്റെ വസ്ത്രം തൊട്ടപ്പോൾ സൗഖ്യം വന്നത് ആർക്ക് ?
ഉത്ത: രക്തസ്രാവക്കാരി സ്ത്രീയ്ക്ക് .( 5:29 )
7. മകളേ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആര് ആരോട് പറഞ്ഞു ?
ഉത്ത: യേശു കർത്താവ് രക്തസ്രാവക്കാരിcസ്ത്രീയോട്.. ( 5:34 )
8. ''ഭയപ്പെടേണ്ട വിശ്വസിക്ക മാത്രം ചെയ്ക''.ആര് ആരോട് പറഞ്ഞു ?
ഉത്ത: യേശു കർത്താവ് യായിറോസിനോട് (5:36)
9. " ബാലേ എഴുന്നേൽക്ക'' ആര് ആരോട് പറഞ്ഞു ?
ഉത്ത: യേശു കർത്താവ് യായിറോസിന്റെ മകളോട്.( 5:41 )
10. തഥീഥാ കൂമി എന്ന വാക്കിന്റെ അർത്ഥം എന്ത് ?
ഉത്ത: ബാലേ എഴുന്നേല്ക്ക (5:41)
Advertising: അദ്ധ്യായം: 6
1' യേശു കർത്താവിന്റെ അമ്മ മറിയയുടെ മറ്റ് മക്കൾ?
ഉത്ത: യാക്കോബ്.യോസെ, യൂദ, ശീമോൻ (6:3)
2. യേശു കർത്താവിന്റെ പേര് പ്രസിദ്ധമായപ്പോൾ ഹെരോദാവ് എന്താണ് പറഞ്ഞത്.?
ഉത്ത: യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നു ( 6:14)
3. ഹെരോദാവിന്റെ സഹോദരൻ ആര്?
ഉത്ത: ഫിലിപ്പോസ് (6:17)
4. യോഹന്നാൻ സ്നാപകൻ എങ്ങനെയുള്ള പുരുഷൻ എന്നാണ് ഹെരോദാവ് പറഞ്ഞത്?
ഉത്ത: നീതിയും, വിശുദ്ധിയും ഉള്ള പുരുഷൻ (6:20)
5. ഹെരോദാവിനെയും, വിരുന്നുകാരെയും നൃത്തം ചെയ്ത് പ്രസാദിപ്പിച്ചത് ആര്?
ഉത്ത: ഹെരോദ്യയുടെ മകൾ 6:22).
6.യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരണം എന്നു പറഞ്ഞത് ആര്?
ഉത്ത :ഹെരോദ്യയുടെ മകൾ (6:25)
7. യോഹന്നാൻ സ്നാപകന്റെ തല ഹെരോദ്യയുടെ മകൾ ആർക്കാണ് കൊടുത്തത്?
ഉത്ത ഹെരോദ്യയ്ക്ക്.( 6:28)
8. യേശു കർത്താവ് പുരുഷാരത്തെ കണ്ട് മനസ്സലിയാൻ കാരണം എന്ത് ?
ഉത്ത: അവൻ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആയതു കൊണ്ട്.( 6 :34)
9. കർത്താവ് വാഴ്ത്തി അനുഗ്രഹിച്ചത് എത്ര അപ്പവും എത്ര മീനും ആയിരുന്നു?
ഉത്ത: 5 അപ്പവും, 2 മീനും.( 6:41)
10. അപ്പവും മീനും തിന്ന് തൃപ്തിയായതിനു ശേഷം എത്ര കൊട്ട നിറച്ചെടുത്തു?
ഉത്ത: 12 കുട്ട ( 6:44)
11. യേശു കർത്താവ് കടലിന്മേൽ നടന്ന് ശിഷ്യന്മാരുടെ അടുത്തെത്തിയത് എത്രാം മണിയാമത്തിലാണ്?
ഉത്ത: രാത്രി 4 മണിയാമത്തിൽ ( 6:48)
12. " ധൈര്യപ്പെടുവിൻ ഞാൻ തന്നെ ആകുന്നു ഭയപ്പെടേണ്ട." ആര് ആരോട് പറഞ്ഞു?
ഉത്ത: യേശു കർത്താവ് ശിഷ്യന്മാരോട് ' ( 6:50)
13. ശിഷ്യന്മാർ അപ്പത്തിന്റെ സംഗതി ഗ്രഹിക്കാഞ്ഞത് എന്തുകൊണ്ട്?
ഉത്ത: അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് .( 6:52)
Advertising:
അദ്ധ്യായം 7
1. യേശു കർത്താവിനോട് ശിഷ്യന്മാർ ശുദ്ധിയില്ലാത്ത കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി ചോദിച്ചത് ആര് ?
ഉത്ത: പരീശന്മാരും, ശാസ്ത്രിമാരും.( 7:5)
2. ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എങ്കിലും അവരുടെ ____ എങ്കൽ നിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
ഉത്ത: ഹൃദയം (7:6)
3. അപ്പനേയോ അമ്മയേയോ പ്രാകുന്നവൻ മരിക്കേണം എന്നു പറഞ്ഞത് ആര്?
ഉത്ത: മോശ (7:10 )
4. കൊർബ്ബാൻ എന്ന വാക്കിന്റെ അർത്ഥം എന്ത്?
ഉത്ത... വഴിപാട് ( 7:11)
5. മനുഷ്യനെ അശുദ്ധമാക്കുന്നത് എന്ത് ?
ഉത്ത: മനഷ്യനിൽ നിന്ന് പുറപ്പെടുന്നത്.( 7:15)
6. മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് വരുന്ന പാപങ്ങൾ എന്തൊക്കെ ?
ഉത്ത: ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കു കണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത (7:22)
7. തന്റെ മകളിൽ നിന്ന് ഭൂതത്തെ പുറത്താക്കുവാൻ വന്ന സ്ത്രീ ഏതു ജാതിക്കാരി ആയിരുന്നു.?
ഉത്ത: സുറഫൊയിനികൃജാതിയിലുള്ള യവന സ്ത്രീ. (7:26)
8. " മക്കളുടെ അപ്പം എടുത്ത് ചെറുനായ്ക്കൾക്ക് ഇട്ടു കൊടുക്കുന്നത് നന്നല്ല'"ആര് ആരോട് പറഞ്ഞു.?
ഉത്ത: യേശു കർത്താവ് സുറഫൊയിനികൃജാതിയിലുള്ള യവന സ്ത്രീയോട് (7:27)
9. എഫഥാ എന്ന വാക്കിന്റെ അർത്ഥം എന്ത്?
ഉത്ത: തുറന്നു വരിക (7:34)
Advertising:
അദ്ധ്യായം 8
1. നാലായിരം പേർക്ക് ഭക്ഷണം കൊടുക്കാൻ എത്ര അപ്പമാണ് ഉണ്ടായിരുന്നത്?
ഉത്ത: 7 അപ്പവും കുറച്ച് ചെറുമീനുകളും ( 8:6-7)
2. ശേഷിച്ച അപ്പം എത്ര ഉണ്ടായിരുന്നു?
ഉത്ത: 7 വട്ടി (8:9)
3. യേശു കർത്താവ് ആത്മാവിൽ ഞരങ്ങിയത് എന്തിന്?
ഉത്ത: പരിശന്മാർ ആകാശത്തു നിന്ന് അടയാളം അന്വേഷിച്ചതിന് (8:11)
4. ആരുടെയൊക്കെ പുളിച്ചമാവ് സൂക്ഷിക്കാനാണ് കർത്താവ് പറഞ്ഞത്?
ഉത്ത: പരിശന്മാരുടെയും, ഹെരോദാവിന്റെയും ( 8:15)
5. യേശു കർത്താവ് ഊരിൽ കടക്കുക പോലും അരുത് എന്നു പറഞ്ഞ് അയച്ചത് ആരെ?
ഉത്ത: സൗഖ്യം പ്രാപിച്ച കുരുടനെ (8:26)
6. പത്രോസ് യേശുവിനെ സാക്ഷിച്ചത് എങ്ങനെ?
ഉത്ത: നീ ക്രിസ്തു ആകുന്നു (8:29)
7. ''സാത്താനേ എന്നെ വിട്ടു പോ;നീ ദൈവത്തിന്റെ തല്ല മനുഷ്യരുടെതത്രേ കരുതുന്നത്'' ആര് ആരോട് പറഞ്ഞു.?
ഉത്ത: യേശു കർത്താവ് പത്രേസിനോട് ( 8:33)
8. ഒരുവൻ കർത്താവിനെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ എന്ത് ചെയ്യണം..?
ഉത്ത: അനുഗമിക്കുന്നവൻ തന്നെത്താൽ ത്യജിച്ച് തന്റെ ക്രുശ് എടുത്ത് കർത്താവിനെ അനുഗമിക്കണം (8:34)
9. ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്യുന്നത് ശരിയാണോ?
ഉത്ത: അല്ല (8:36)
10. ആരെങ്കിലും കർത്താവിലും കർത്താവിന്റെ വചനത്തിലും കുറിച്ച് നാണിച്ചാൽ കർത്താവ് എന്തു ചെയ്യും?
ഉത്ത: തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദുതന്മാരുമായി വരുമ്പോൾ നാണിക്കും ( 8:38)
Advertising: അദ്ധ്യായം 9
1. ആരുടെ മുമ്പാകെയാണ് കർത്താവ് രൂപാന്തരപ്പെട്ടത്?
ഉത്ത: പത്രോസ്, യാക്കോബ്, യോഹന്നാൻ' ( 9:2)
2. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിക്കാൻ പറ്റാത്ത രീതിയിൽ ആരുടെ വസ്ത്രമാണ് തിളങ്ങിയത്? കർത്താവിന്റെ ( 9:3)
3. മലയിൽ പ്രത്യക്ഷരായത് ആരൊക്കെയാണ്?
ഉത്ത: മോശയും, ഏലിയാവും.( 9:4)
4. ''റബ്ബീ നാം ഇവിടെ ഇരിക്കുന്നത് നല്ലത്.ഞങ്ങൾ മൂന്ന് കുടിൽ ഉണ്ടാക്കട്ടെ." ആര് ആരോട് പറഞ്ഞു?
ഉത്ത: പത്രോസ് കർത്താവിനോട് ( 9:5)
5. മേഘത്തിൽ നിന്നുണ്ടായ ശബ്ദം എന്ത്?
ഉത്ത: ഇവൻ എന്റെ പ്രീയപുത്രൻ. ഇവന് ചെവികൊടുപ്പിൻ. (9:7)
6. ആരാണ് മുമ്പേ വന്ന് സകലവും യഥാസ്ഥാനത്താക്കുന്നത്?
ഉത്ത: ഏലിയാവ് ( 9:12)
7. എന്തുകൊണ്ടാണ് ശിഷ്യന്മാർക്ക് ഊമ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത്?
ഉത്ത: അവരുടെ അവിശ്വാസം കൊണ്ട്.( 9:19)
8. "വിശ്വസിക്കുന്നവന് സകലവും കഴിയും" ആര'.....
ഉത്ത: യേശുക'ത്താവ് ഊമ ആത്മാവുള്ളവന്റെ അപ്പനോട് ( 9:22)
9. മനുഷ്യപുത്രൻ മനുഷ്യരുടെ കൈയ്യിൽ ഏൽപ്പിക്കപ്പെടുമ്പോൾ എന്തു സംഭവിക്കും ?
ഉത്ത: അവർ അവനെ കൊല്ലും. മൂന്നുനാൾ കഴിഞ്ഞ് അവൻ ഉയർത്തെഴുന്നേൽക്കും.( 9:31)
10. ഒരു വൻ മുമ്പനാകുവാൻ ഇച്ഛിച്ചാൽ അവൻ എന്തു ചെയ്യണം?
ഉത്ത: എല്ലാവരിലും ഒടുക്കത്തവനും, എല്ലാവർക്കും ശ്രുശൂഷകനും ആയിരിക്കേണം.( 9:35)
11. കർത്താവിനെ കൈകൊള്ളുന്നവൻ ആരെയാണ് കൈക്കൊള്ളുന്നത്?
ഉത്ത: കർത്താവിനെ അയച്ചവനെ .( 9:37)
12. നമുക്കു പ്രതികൂലമല്ലാത്തവൻ എങ്ങനെ ആയിരിക്കും?
ഉത്ത: നമുക്ക് അനുകൂലമായിരിക്കും. (9:40)
13. യേശുവിന്റെ നാമത്തിൽ ഒരു പാത്രം വെള്ളം എങ്കിലും കുടിപ്പാൻ കൊടുക്കുന്നവന് എന്തു കിട്ടും?
ഉത്ത: പ്രതിഫലം (9:40)
14. കർത്താവിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നവനെ എന്തു ചെയ്യണം?
ഉത്ത: അവന്റെ കഴുത്തിൽ വലിയൊരു തിരിക്കല്ലു കെട്ടി കടലിൽ ഇട്ടു കളയണം.( 9:42)
15. കൈയ്യും കാലും ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം?
ഉത്ത: വെട്ടിക്കളയണം.( 9:45)
16. കെടാത്ത തീ എവിടെയാണ് ഉള്ളത് ?.
ഉത്ത: നരകത്തിൽ ( 9:46)
17.കണ്ണ് ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം?
ഉത്ത: ചൂന്നു കളയണം ( 9:47)
18. അവിടുത്തെ പുഴു ചാകത്തില്ല. എവിടുത്തെ?
ഉത്ത: നരകത്തിലെ ( 9:48)
19. എന്തുകൊണ്ടാണ് ഉപ്പിടുന്നത്?
ഉത്ത: തീ' ( 9:49)
20. നമ്മൾ എങ്ങനെ ആയിരിക്കണം?
ഉത്ത: ഉപ്പുള്ളവരും, അന്യോന്യം സമാധാനം ഉള്ള വരും.(9:50)
Advertising:
അദ്ധ്യായം 10
1. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ എന്തു ചെയ്യരുത്..?
ഉന്നത: വേർപിരിക്കരുത്.( 10:9)
2. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം ചെയ്യാൻ പാടുണ്ടോ?
ഉത്ത: ഇല്ല.( 10:10 )
3. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനെ വിവാഹം കഴിച്ചാൽ എന്തു ചെയ്യുന്നു?
ഉത്ത: വ്യഭിചാരം (10:12)
4. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ ---------- ?
ഉത്ത : വിടുവിൻ ( 10:14)
ഉത്ത : വിടുവിൻ ( 10:14)
5. "ദൈവരാജ്യം ഇങ്ങനെ ഉള്ള വരുടേതല്ലോ!" എങ്ങനെ ഉള്ളവരുടെ ?
ഉത്ത: ശിശുക്കളെപ്പോലെ ഉള്ളവരുടെ ( 10:14)
6. ദൈവരാജ്യത്തെ --------- എന്ന പോലെ കൈക്കൊള്ളണം ?
ഉത്ത: ശിശു.( 10:15)
7. കർത്താവിന്റെ അടുക്കൽ വന്ന് നിത്യജീവനെക്കുറിച്ച് ചോദിച്ച മനുഷ്യൻ ചെറുപ്പം മുതൽ പ്രമാണിക്കുന്ന കല്പനകൾ ഏവ?
ഉത്ത.. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ള സാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനേയും. അമ്മയേയും ബഹുമാനിക്ക (10:19)
8 സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകുവാൻ എന്തു ചെയ്യാനാണ് കർത്താവ് പറഞ്ഞത്?
ഉത്ത: നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക.( 10:21)
9. _______ ഉള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് പ്രയാസം ?
ഉത്ത..സമ്പത്തുള്ളവർ ( 10:23)
| 0. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ എന്താണ് എളുപ്പം?
ഉത്ത.. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് (10.25)
11. ദൈവത്തിന് സകലവും --------- ?
ഉത്ത: സാധ്യമല്ലോ. (10:27)
12. സകലവും വിട്ട് കർത്താവിനെ അനുഗമിച്ചാൽ നമുക്ക് എന്തു കിട്ടും?
ഉത്ത: ഈ ലോകത്തിൽ ഉപദ്രവങ്ങളോടുകൂടെ നന്മയും, വരുവാനുള്ള ലോകത്തിൽ നിത്യജീവനും കിട്ടും.( 10:30)
13. മുമ്പന്മാർ പലരും പിമ്പന്മാരും, പിമ്പന്മാർ _______ ആകും?
ഉത്ത.. മുമ്പന്മാരും.( 10:31)
14. യാക്കോബും, യോഹന്നാനും, കർത്താവിനോട് ചോദിച്ചത് എന്ത്?
ഉത്ത: നിന്റെ മഹത്വത്തിൽ ഞങ്ങൾ ഒരുത്തൻ കർത്താവിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ വരം നല്കണം.( 10:37)
15. മനുഷ്യപുത്രൻ ശ്രുശൂഷ ചെയ്യിപ്പാനല്ലശ്രുശൂഷിപ്പാനും ______?
ഉത്ത: അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത് (10:45)
16. ബർത്തിമായിയുടെ പിതാവ് ആര് ?
ഉത്ത: തിമായി.( 10:46)
17. " ദാവീദ് പുത്രാ യേശുവേ എന്നോട് കരുണ തോന്നേണമേ", ആര് ആരോട് പറഞ്ഞു?
ഉത്ത: ബർത്തിമായി കർത്താവിനോട് (10:46)
18. " പോക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു ''
ഉത്ത: കർത്താവ് ബർത്തിമായിയോട് (10:52)
Advertising:
അദ്ധ്യായം 11
1. എന്തിനാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കർത്താവിനെ നശിപ്പിക്കാൻ നോക്കിയത്?
ഉത്ത: എന്റെ ആലയം സകലജാതികൾക്കുമുള്ള പ്രാർത്ഥനാലയം. നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കിയിരിക്കുന്നു എന്നു പറഞ്ഞതിന് (11:18)
2. നാം പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിക്കണം എങ്കിൽ എന്തു വേണം?
ഉത്ത.. വിശ്വാസം ( 11:24)
3. കർത്താവ് നമ്മുടെ പിഴകളെ ക്ഷമിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
ഉത്ത: നമ്മൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവരോട് നാം ക്ഷമിക്കണം.( 11:25)

അദ്ധ്യായം 12
1. "വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു." ഇത് ആരാൽ സംഭവിച്ചു.?
ഉത്ത: യഹോവയാൽ ( 12:10 )
2. വെള്ളിക്കാശിലുള്ള സ്വരുപവും, മേലെഴുത്തും ആരുടെതായിരുന്നു?
ഉത്ത: കൈസരുടേത്.(12:16)
3. കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് --------- കൊടുപ്പിൻ.
ഉത്ത: ദൈവത്തിനും ( 12:17)
4. പുനരുദ്ധാനം ഇല്ല എന്നു പറയുന്നത് ആര് ?
ഉത്ത: സദൂക്യർ (12: 18)
5. സദൂക്യർ തെറ്റിപ്പോകുന്നത് എന്തുകൊണ്ട്?
ഉത്ത: തിരുവെഴുത്തുകളെയും, ദൈവശക്തിയെയും. അറിയായ്കകൊണ്ട് (12:24)
6. മരിച്ചവരിൽ നിന്ന് ഉയർക്കുമ്പോൾ ആരെപ്പോലെയാകും?
ഉത്ത: സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ (12:25)
7. കർത്താവ് മരിച്ചവരുടെ ദൈവമല്ല. ------- ദൈവമാണ്?
ഉത്ത: ജീവനുള്ളവരുടെ (12:27 )
8. നമ്മുടെ ദൈവമായ കർത്താവ് --------?
ഉത്ത: ഏക കർത്താവ് (12:29 )
9. "നീ ദൈവരാജ്യത്തോട് അകന്നവനല്ല." ആര് ആരോട് പറഞ്ഞു?
ഉത്ത: യേശുകർത്താവ് ശാസ്ത്രിയോട് (12:34)
10. ആരാണ് വിധവകളുടെ വീടുകളെ വിഴുങ്ങുന്നത്?
ഉത്ത: ശാസ്ത്രി ( 12:40)
11. "ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ എത്രകാശാണ് ഇട്ടത്?
ഉത്ത.. ഒരു പൈസയ്ക്ക് ശരിയായ രണ്ടു കാശ്.(12:42)
Advertising: അദ്ധ്യായം 13
1. സകലജാതികളോടും പ്രസംഗിക്കേണ്ടത് എന്ത് ?
ഉത്ത: സുവിശേഷം .( 13:10 )
2. മക്കൾ അമ്മയപ്പൻമാരുടെ നേരെ എഴുന്നേറ്റ് അവരെ കൊല്ലിക്കുന്നത് എപ്പോൾ?
ഉത്ത: അന്ത്യനാളിൽ ( 13:12)
3. അന്ത്യനാളിൽ യെഹൂദ്യ ദേശത്തുള്ളവർ എങ്ങോട്ടാണ് ഓടി പോകേണ്ടത്?
ഉത്ത: മലമുകളിൽ ( 13:14)
4. അവസാനം ഏതു കാലത്ത് സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാനാണ് കർത്താവ് പറഞ്ഞത് ?.
ഉത്ത: ശീതകാലത്ത്.(13:18)
5. പീഡകളുടെ നാളുകളെ ചുരുക്കുന്നത് ആരു നിമിത്തം?
ഉത്ത: കർത്താവ് തിരഞ്ഞെടുത്ത വ്യതന്മാർ നിമിത്തം.(13: 20)
Advertising:
അദ്ധ്യായം 14
1. ഒരു സ്ത്രീ കർത്താവിന്റെ തലയിൽ ഒഴിച്ച തൈലത്തിന്റെ പേരെന്ത്?
ഉത്ത: സ്വച്ഛജടാമാംസി തൈലം.(14:3)
2. ഈ തൈലത്തിന്റെ വില എത്രയാണ്?
ഉത്ത.. 300 ൽ അധികം വെള്ളിക്കാശ്(14:4)
3. കർത്താവിന്റെ കല്ലറയിലെ അടക്കത്തിനായി മുൻകൂട്ടി തൈലം തേച്ചത് ആര്?
ഉത്ത: ഒരു സ്ത്രീ (14:8)
4. കർത്താവ് അവസാനമായി പെസഹാ കഴിച്ചത് എവിടെ?
ഉത്ത: വിരിച്ചൊരുക്കിയ ഒരു വന്മാളികയിൽ. (14:15)
5. " ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ കൊള്ളായിരുന്നു." ആര്?
ഉത്ത: കർത്താവിനെ കാണിച്ചു കൊടുത്ത മനുഷ്യൻ.(14:21)
6. കോഴി രണ്ടു വട്ടം കൂകും മുൻപെ എത്ര വട്ടം പത്രോസ്കർത്താവിനെ തള്ളിപ്പറഞ്ഞു?
മൂന്നുവട്ടം.(14:3o )
7. " ശീമോനെ നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലല്ലോ "ആര് ആരോട് പറഞ്ഞു ?
ഉത്ത.. കർത്താവ് പത്രോസിനോട്.(14:37)
8. ആത്മാവ് ഒരുക്കമുള്ളത് _____ ബലഹീനമത്രേ.
ഉത്ത: ജഡം (14:39)
9. പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയത് ആര്?
ഉത്ത: ബാല്യക്കാരൻ (14:52)
10. "നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ" ആര് ആരോട് പറഞ്ഞു ?
ഉത്ത: മഹാപുരോഹിതൻ കർത്താവിനോട് (14:61)
11. പിതാവാം ദൈവത്തിന്റെ എവിടെയാണ് കർത്താവ് ഇരിക്കുന്നത്?
ഉത്ത: വലത്തുഭാഗത്ത് (14:62)
12. "നീയും ആ നമ്പറായനായ യേശുവിനോടുകൂടെ ആയിരുന്നു.''ആര് ആരോട് പറഞ്ഞു ?
ഉത്ത: ബാല്യക്കാരത്തി പത്രോസിനോട്.(14:67)
Advertising:
അദ്ധ്യായം 15
1. നീ യഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചതിന് കർത്താവ് എന്താണ് മറുപടി പറഞ്ഞത് ?
ഉത്ത: ഞാൻ ആകന്നു.( 15:12)
2. ആരെയാണ് ക്രൂശിക്കേണം എന്നു പറഞ്ഞത്?
ഉത്ത..യഹൂദന്മാരുടെ രാജാവിനെ ( 15:12)
3. എന്തുകൊണ്ടുള്ള കിരീടമാണ് കർത്താവിന്റെ തലയിൽ വച്ചത്?
ഉത്ത: മുള്ളു കൊണ്ട് ( 15:17)
4. അലക്സന്തരിന്റെയും രുഫോസിന്റെയും പിതാവ് ആര് ?
ഉത്ത: ശീമോൻ (15:21)
5. ദേശത്ത് ഇരുട്ടുണ്ടായത് എപ്പോൾ ?
ഉത്ത: ആറാം മണി മുതൽ ഒമ്പതാം മണി വരെ.( 15:33)
6. യേശു കർത്താവ് പ്രാണനെ വിട്ടപ്പോൾ എന്ത് സംഭവിച്ചു?
ഉത്ത: മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടി യോളം രണ്ടായി ചീന്തിപ്പോയി (15:38)
7. ആരാണ് ഇവൻ ദൈവപുത്രൻ എന്ന് പറഞ്ഞത്?
ഉത്ത: ശതാധിപൻ ( 15:39)
8. അരിമഥ്യയിലെ യോസേഫ് ആരായിരുന്നു?
ഉത്ത: ശ്രേഷ്ഠമന്ത്രിയും ,ദൈവരാജ്യത്തെ കാത്തിരുന്നവനും ( 15:43)
9. കർത്താവിനെ വച്ചത് നോക്കി കണ്ടത് ആരായിരുന്നു!?
ഉത്ത: സ്ത്രീകൾ
Advertising: അദ്ധ്യായം 16
1. ആരൊക്കെയാണ് കല്ലറയ്ക്കൽ എത്തിയത്?
ഉത്ത: മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും, ശലോമയും.( 16:1)
2 സ്ത്രീകൾ കല്ലറയ്ക്കകത്ത് കടന്നപ്പോൾ കണ്ടത് എന്ത്?
ഉത്ത: വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരനെ ( 16:5)
3. "അവൻ ഇവിടെ ഇല്ല. അവനെ വെച്ച സ്ഥലം ഇതാ'' ആര് ആരോട് പറഞ്ഞു ?
ഉത്ത: ബാല്യക്കാരൻ സ്ത്രീകളോട് ( 16:6)
4. കർത്താവ് ആർക്കാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്..?
ഉത്ത: മഗ്ദലക്കാരത്തി മറിയക്ക്.( 16:9)
5. കർത്താവ് എന്തിനാണ് ശിഷ്യന്മാരെ ശാസിച്ചത്?
ഉത്ത: കർത്താവിനെ ഉയർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കകൊണ്ട് (16:14)
6. ആരോടാണ് സുവിശേഷം പ്രസംഗിക്കേണ്ടത്?
ഉത്ത: സകല സൃഷ്ടിയോടും (16:15)
7. ആരാണ് രക്ഷിക്കപ്പെടുന്നത്?
ഉത്ത: വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ. ( 16:16)
8. വിശ്വസിക്കാത്തവർക്ക് എന്ത് സംഭവിക്കും?
ഉത്ത: ശിക്ഷാവിധിയിൽ അകപ്പെടും.( 16:16)