ബൈബിൾ ക്വിസ്സ് : യോഹന്നാൻ

Advertising:
യോഹന്നാൻ

1. യോഹന്നാൻ :- ''യോഹന്നാൻ'' എന്ന പേരിനർത്ഥം ''യഹോവ കരുണയുള്ളവൻ'' എന്നാണ് നാലാമത്തെ ഈ സുവിശേഷം എഴുത്തുകാരന്റെ പേരിൽ അറിയപ്പെടുന്നു.                             
2.സ്ഥലവും കാലവും :-A.D 80-90  കാലഘട്ടത്തിൽ എഫെസൊസിൽ വെച്ച് എഴുതി.     
3.എഴുത്തുകാരൻ :- യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ ആണ് എഴുത്തുകാരനെന്ന് ആദിമ  സഭ വിശ്വസിച്ചിരുന്നു.ഏഷ്യാമൈനറിലെ എഫെസൊസിൽ വെച്ച് തന്റെ വാർദ്ധകൃ കാലത്ത് സുവിശേഷം എഴുതി. സുവിശേഷത്തിൽ "യേശു സ്നേഹിച്ച ശിഷ്യൻ'' എന്നാണ്. എഴുത്തുകാരൻ തന്നെപ്പറ്റി സൂചിപ്പിക്കുന്നത് (13:23;19:26;20:2;21:7,20) പലസ്തീന്റെ  ഭൂമിശാസ്ത്രം വിശദീകരിക്കുന്നതിൽ നിന്നും താൻ പലസ്തീൻ നിവാസിയാണെന്നും സംഖ്യകളും (2:6;6:13,19;21:8,11)പേരുകളും (1:45;3:1;11:1;18:10) കൃത്യമായി കൊടുത്തിരിക്കുന്നതിനാൽ താൻ സഭവങ്ങൾക്കു ദ്യക്സാക്ഷിയാന്നെന്നും അനുമാനിക്കാം.താൻ അതിനു സാക്ഷിയാണെന്ന എഴുത്തുകാരന്റെ തന്നെ സാക്ഷ്യം (1:14;19:35, 21: 24, 25) ഇതിനോടു യോജിക്കുന്നു. യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാൻ ആണെന്ന് സുവിശേഷം തന്നെ സാക്ഷ്യം വഹിക്കുന്നതിനാൽ, യോഹന്നാൻ ആണ് സുവിശേഷ രചയിതാവ് എന്ന് അനുമാനിക്കാവുന്നതാണ്. സെബെദി പുത്രന്മാരായ (മത്താ.10:2-4) യാക്കോബിനും യോഹന്നാനും (അ.പ്ര.12.2) ''ഇടിമക്കൾ''(മർക്കൊ 3:17)എന്നു കർത്താവ് പേരുകൊടുത്തു. പത്രോസിനോടും യാക്കോബിനോടുമൊപ്പം  കർത്താവിന്റെ ഏറ്റവും പ്രിയ ശിഷ്യൻമാരിൽ ഒരാളായിരുന്നു യോഹന്നാൻ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം യെരുശലേം സഭയുടെ തൂണായി യോഹന്നാൻ മാറി. (ഗലാ.2:9) അവിടെ നിന്നും എഫെസൊസിൽ പോയ അദ്ദേഹം അവിടെ വെച്ച് സുവിശേഷം എഴുതി. തുടർന്ന് റോമക്കാർ അദ്ദേഹത്തെ പത്മൊസ് ദ്വീപിലേക്കു  നാടുകടത്തി സുവിശേഷം കൂടാതെ മൂന്ന് ലേഖനങ്ങളും വെളിപ്പാട് പുസ്തകം അദ്ദേഹം എഴുതി.
4. പശ്ചാത്തലവും സന്ദർഭവും :- മത്തായി മർക്കോസ് ലൂക്കോസ് എന്നിവർ എഴുതിയ സുവിശേഷങ്ങൾക്ക് ആദിമസഭയിൽ പ്രചാരം സിദ്ധിച്ചതിനുശേഷമാണ് യോഹന്നാൻ സുവിശേഷം എഴുതിയത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വീക്ഷണത്തിലാണ് യോഹന്നാൻ യേശുവിനെ അവതരിപ്പിച്ചത്. സുവിശേഷത്തിന്റെ പ്രത്യേകതകൾ :- (1) മറ്റു സുവിശേഷങ്ങളിൽ രേഖപ്പെടുത്താത്ത അനേക കാര്യങ്ങൾ യോഹന്നാൻ ഉൾപ്പെടുത്തി (2) സമാന്തര സുവിശേഷത്തിലെ (മത്തായി,മർക്കോസ്,ലൂക്കോസ്) പല സംഭവങ്ങളും മനസ്സിലാക്കാൻ സഹായകരമായ വിവരങ്ങൾ യോഹന്നാൻ നൽകുന്നുണ്ട്. സമാന്തര സവിശേഷങ്ങൾ യേശുവിന്റെ ഗലീലയിലെ ശുശ്രൂഷയോടുകൂടി ആരംഭിക്കുമ്പോൾ തന്നെ, അവൻ അതിനുമുൻപ് ചെയ്തിരുന്നു എന്ന സൂചന നൽകുന്നുണ്ട് എന്നാൽ യോഹന്നാൻ ആണ് അതിനു മുൻപ് യേശു യെഹൂദ്യയിലും ശമര്യയിലും ശുശ്രൂഷ ചെയ്തു എന്നു പറയുന്നത്. മർക്കൊസ് 6:45 ൽ യേശു 5000 പേരെ പോഷിപ്പിച്ചശേഷം ''ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു  നേരെ മുന്നോടുവാൻ നിർബ്ബന്ധിച്ചു'' എന്നു കാണുന്നു. യോഹന്നാൻ ആണ് അതിനുള്ള കാരണം വിശദീകരിക്കുന്നത് (6:15) (3) ദൈവശാസ്ത്രപരമായ സംവാദങ്ങളും വിശദീകരണങ്ങളും അടങ്ങിയിട്ടുള്ള സുവിശേഷമാണിത്‌. പരിശുദ്ധാത്മാവിനെ സംബന്ധിച്ച ധാരാളം പഠിപ്പിക്കലുകൾ ഇവിടെ കാണാം (14:16,17,26;16:7-14) സുവിശേഷ രചനയിലുള്ള എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്ന രണ്ടാമത്തെ സുവിശേഷമാണ് ഇത് (20:30,31 ഓ.നോ ലൂക്കൊ.1:1-4) 
  5.ഉള്ളടക്കം :യേശുക്രിസ്തുവിനെ ദൈവപുത്രനായി വെളിപ്പെടുത്തുകയാണ് യോഹന്നാൻ തന്റെ സുവിശേഷത്തിൽ.''യേശു ദൈവപുത്രനായ ക്രിസ്തു'' (20:31) എന്നതാണ് പ്രധാന വിഷയം.യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത് (1:12;3:16) കൂടാതെ യേശു വാഗ്ദത്തം  ചെയ്യുന്ന രക്ഷയോട് മനുഷ്യർ എങ്ങനെ പ്രതികരിക്കുന്നു എന്നതും യോഹന്നൻ വിലയിരുത്തുന്നു. മൂന്നു കാര്യങ്ങളിൽ സുവിശേഷം ഊന്നൽ നൽകിയതായി അന്തിമ വിശകലനത്തിൽ വ്യക്തമാക്കുന്നു. (ഒന്ന്)യേശു വചനവും മശിഹായും ദൈവപുത്രനും. (രണ്ട്) അവൻ മനുഷ്യന് രക്ഷ സാധ്യമാക്കുന്നു.(മൂന്ന്) മനുഷ്യൻ രക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. യേശുവിനെ ദൈവവും മശിഹയുമായി വെളിപ്പെടുത്തുന്നു. ഏഴ് ഞാനാകുന്നു പ്രസ്താവനകൾ യോഹന്നാൻ രേഖപ്പെടുത്തുന്നു.
6.യേശുക്രിസ്തു :- ദൈവപുത്രൻ
7.താക്കോൽ വാക്യങ്ങൾ :- 1:12;3:16                                                8.സ്ഥിതവിവരക്കണക്കുകൾ:- വേദപുസ്തകത്തിലെ 43 മത്തെ പുസ്തകം; 21 അദ്ധ്യായങ്ങൾ; 878 വാക്യങ്ങൾ; 167 ചോദ്യങ്ങൾ; 15 പഴയനിയമ പ്രവചനങ്ങൾ നിവൃത്തിയായി; 44 പുതിയ പ്രവചനങ്ങൾ;  85 നിവൃത്തിയായ പ്രവചനങ്ങളും വാക്യങ്ങളും 7 നിവൃത്തിയാകാനുള്ള പ്രവചന വാക്യങ്ങളും.

അദ്ധ്യായം 1

1. ആദിയിൽ എന്തുണ്ടായിരുന്നു..?
ഉത്ത : വചനം (1:1)
2.വചനം ആരോടുകുടെ ആയിരുന്നു..?
ഉത്ത : ദൈവത്തോടുകുടെ(1:1)
3.വചനം  എന്തായിരുന്നു...?
ഉത്ത : ദൈവം (1:1)
4.സകലവും ആര് മുഖാന്തരം ഉളവായി..?
ഉത്ത : ദൈവം(1:3)

തുടരും...