ബൈബിൾ ക്വിസ്സ് :മത്തായി

ദൈവനാമത്തിൽ മഹത്വം ഉണ്ടായിരിക്കട്ടെ, കർത്താവിൽ പ്രിയ മാതാപിതാക്കളെ, സഹോദരി സഹോദരന്മാരെ,കുഞ്ഞുങ്ങളെ വീണ്ടും വരുന്നവൻ ആയ യേശുക്രിസ്തുവിനെ നാമത്തിൽ സ്നേഹവന്ദനം അറിയിക്കുന്നു..

യോഹന്നാൻ എഴുതിയ സുവിശേഷം 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. വചനം എന്താണെന്നാണ് പറഞ്ഞത് ?വചനം ദൈവം ആയിരുന്നു. വെളിപ്പാട്.19:12-13 അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു. ആരാണ് രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നത്..? യേശുകർത്താവ്. അവന്റെ പേര് എന്താണെന്നാണ് പറഞ്ഞിരിക്കുന്നത്... ? ദൈവവചനം.
 അപ്പോൾ നമ്മൾ ദൈവവചനം ആണ്  പഠിക്കാനായി പോകുന്നത്. അത് അതിന്റെ  ആഴത്തിനും ഗൗരവത്തിലും വേണം പഠിക്കാൻ..
പഴയ നിയമത്തിന്  അതായത് ന്യായപ്രമാണത്തിനും പ്രവാചകന്മാർക്കും സാധിക്കാത്ത ഒരു കാര്യമാണ് ദൈവം തന്റെ  പുത്രനിലൂടെ സാധിച്ചെടുത്തത്. പുതിയ ഒരു നിയമമാണ് ദൈവം തന്നത്. ഭൂമിയിലുള്ള സകല മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടിയാണ് യേശുകർത്താവ് കാൽവറി ക്രൂശിൽ യാഗമായി മാറിയത്. അതുകൊണ്ട്  ഈ വചനം പഠിക്കുവാൻ  ആഗ്രഹിക്കുന്ന താങ്കൾ ആരുമായിക്കൊള്ളട്ടെ താങ്കളെയും
രക്ഷിക്കാൻ വേണ്ടി  ആണ് യേശുകർത്താവ് യാഗമായി മാറിയത്. രക്ഷ വ്യക്തിപരമാണ്. 
പ്രിയ സ്നേഹിതാ ഈ ദൈവവചന പഠനം  താങ്കളെയും നിത്യതയിലേക്ക് എത്തിക്കുവാൻ സഹായിക്കട്ടെ...

നമ്മൾ ഓരോ ദിവസവും ഓരോ അധ്യായം വീതം ആണ് പഠിക്കുന്നത്. ബൈബിൾ ഉള്ളവർ  അന്നന്ന് പഠിക്കുന്ന അധ്യായം കുറഞ്ഞത് അഞ്ച് പ്രാവശ്യം എങ്കിലും വായിക്കണം. ബൈബിൾ ഇല്ലാത്തവർ ബൈബിളിനെ ലിങ്ക് താഴെ കൊടുക്കുന്നു.
Bible Link
ഈ പഠനം എല്ലാവർക്കും അനുഗ്രഹം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


1.മത്തായി :- മത്തായി എന്ന പേരിനർത്ഥം " യഹോവയുടെ ദാനം" എന്നാണ്. ലേവി എന്നും അവനു പേരുണ്ട് (മർക്കൊ.2.14, ലൂക്കൊ.5:27)
2.സ്ഥലവും കാലവും :- എ.ഡി 58-68 കാലഘട്ടത്തിൽ പലസ്തീനിലോ, സിറിയയിലെ അന്ത്യോക്കൃയിലോ വെച്ച് എഴുതപ്പെട്ടു.
3.എഴുത്തുകാരൻ:- ചുങ്കക്കാരനും പിന്നീട് യേശുവിന്റെ ശിഷ്യനുമായിരുന്ന മത്തായി. റോമാ ഗവൺമെന്റിന്റെ കീഴിൽ നികുതി പിരിക്കുന്നവനായിരുന്ന അല്ഫായയുടെ മകനായ (മർക്കൊ.2:14) മത്തായിയെ യേശു തന്റെ ശിഷ്യനായി വിളിച്ച് (മത്തായി. 9:9-13) അ.പ്ര 1:13 ലാണ് അവസാനമായി അവന്റെ പേര് കാണുന്നത്.
4.പശ്ചാത്തലവും സന്ദർഭവും:-യെഹൂദ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് യെഹൂദന്മാരുടെ രാജാവും മശിഹായുമാണ് യേശു എന്നു വെളിപ്പെടുത്തുകയാണ് മത്തായി ചെയ്യുന്നത്. പൂർവ്വ പിതാവായ അബ്രാഹാമിലെത്തുന്ന വംശാവലി, പഴയ നിയമത്തിൽ നിന്നുള്ള 128 ൽ പരം ഉദ്ധരണികളും പരാമർശങ്ങളും, ദാവീദ് പുത്രൻ എന്ന് യേശുവിനെ അഭിസംബോധന ചെയ്യുന്നത് (1:1; 9:27; 12:23; 15:22; 20:30; 21:9,15; 22:42,45) യെഹൂദ പാരമ്പര്യങ്ങളും ആചാരങ്ങളും വിശദീകരിക്കാതെ വിടുന്നത് എന്നിവയെല്ലാം യെഹൂദ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്നു.
5.ഉള്ളടക്കം:- മത്തായി യേശുക്രിസ്തുവിനെ രാജാവായി ചിത്രീകരിച്ചിരിക്കുന്നു "സ്വർഗ്ഗരാജ്യം" എന്ന പ്രയോഗം 32 പ്രാവശ്യം കാണം (മറ്റൊരിടത്തും ഈ പദമില്ല). ഈ സുവിശേഷത്തെ 5 ഭാഗങ്ങളായി തിരിക്കാവുന്നതാണ്.
1. ഗിരി പ്രഭാഷണം (അധ്യായം. 5 - 7)
2. അപ്പൊസ്തലന്മാരെ നിയോഗിക്കാൽ (അ.10)
3. ഉപമകൾ (അ.13)
4. ശിഷ്യത്വത്തിന്റെ വ്യവസ്ഥകൾ (അ.18)
5. രണ്ടാം വരവ് (അ. 24,25)
ഈ ഭാഗങ്ങളെ മോശെയുടെ പഞ്ചഗ്രന്ഥത്തോടു തുലനപ്പെടുത്തി ചിലർ പഠിപ്പിക്കാറുണ്ട്. പരീശന്മാരെ കർത്താവ് ശാസിക്കുന്ന ഭാഗം ചേർത്ത മത്തായി പക്ഷേ പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന ഒഴിവാക്കി. സദുക്യരെക്കുറിച്ചും മറ്റു സുവിശേഷങ്ങളിൽ കാണുന്നതിനേക്കാൾ കുടുതൽ പരാമർശങ്ങൾ മത്തായിയിലുണ്ട്. ക്രിസ്തുവിന്റെ ക്രൂശീകരണവും കൂടുതൽ വ്യക്തമായി ചിത്രീകരിക്കുന്നത് മത്തായിയാണ്.
6.യേശുക്രിസ്തു :- വാഗ്ദത്ത മശിഹ
7.സ്ഥിതിവിവരക്കണക്കുകൾ:- ബൈബിളിലെ 40  പുസ്തകം; 28 അധ്യായങ്ങൾ; 1071 വാക്യങ്ങൾ; 137 ചോദ്യങ്ങൾ; 25 പഴയ നിയമത്തിലെ പ്രവചനങ്ങൾ; 47 പുതിയ നിയമത്തിലെ പ്രവചനങ്ങൾ; 815 ചരിത്ര വാക്യങ്ങൾ; 256 പ്രവചന വാക്യങ്ങൾ; 164 നിവൃത്തിയാകാത്തതും 92 നിവൃത്തിയായതും; ഉയരത്തിൽ നിന്നും കേട്ട 2 ദൈവശബ്ദം (3:17, 17:5

അധ്യായം 1

1. അബ്രഹാമിനെ പുത്രനായ ദാവീദിനെ പുത്രനായ ______ ന്റെ വംശാവലി.? 
ഉത്ത:യേശുക്രിസ്തുവിന്റെ (മത്തായി.1:1)
2. അബ്രഹാമിന്റെ മകന്റെ പേര് എന്ത്...?
ഉത്ത: യിസ്ഹാക്ക് (മത്തായി.1:2)
3. യാക്കോബിന്റെ പിതാവ് ആര്?
ഉത്ത: യിസ്ഹാക്ക് (മത്താ.1:2)
4. ഓബേദിന്റെ മാതാപിതാക്കളുടെ പേര്?
ഉത്ത: ബോവസ്,രൂത്ത് (1:5)
5. യിശ്ശായിയുടെ പിതാവ് ആര് ?
ഉത്ത: ഓബേദ് (1:5)
6. യിശ്ശായിയുടെ പുത്രൻ ആര് ?
ഉത്ത: ദാവീദ് (1:6)
7. ആമോസിന്റെ പിതാവ് ആര്?
ഉത്ത:മനശ്ശെ (1:10)
8. അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകൾ എത്ര.?
ഉത്ത: 14 (1:17)
9. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം എന്ത്.?
ഉത്ത: ദൈവം നമ്മോടുകൂടെ (1:22)
10. ജോസഫും മറിയയും തങ്ങളുടെ മകന് ഇട്ട പേര് എന്ത്..?
ഉത്ത: യേശു (1:25)

അദ്ധ്യായം 2 

1. ഏത് രാജാവിന്റെ കാലത്താണ് യേശു ജനിച്ചത് ?
ഉത്ത: ഹെരോദാവ്(2:1)
2. എവിടെ നിന്നാണ് വിദ്വാന്മാർ എത്തിയത് ?
 ഉത്ത: കിഴക്കുനിന്ന് (2:1)
3യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ എന്ന് ആരോടാണ് വിദ്വാന്മാർ ചോദിച്ചത്?
ഉത്ത: ഹെരോദാ രാജാവിനോട് (2:2)
4. എന്റെ ജനമായ ഇസ്രായേലിനെ മേയ്പ്പാനുള്ള തലവൻ എവിടെനിന്നാണ് പുറപ്പെട്ടു വരുന്നത് ?
ഉത്ത: യെഹുദ്യയിലെ ബേത്ഹേമിൽ നിന്ന് (2:6)
5. അവർ കിഴക്കു കണ്ട നക്ഷത്രം_____ ഇരിക്കന്ന സ്ഥലത്തിനുമീതെ വന്നു നിൽക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
ഉത്ത: ശിശു (2:9)
6. _____ കണ്ടതുകൊണ്ട് അവർ അതു ന്തം സന്തോഷിച്ചു'
 ഉത്ത: നക്ഷത്രം (2:10)
7. ശിശുവിനെ അമ്മയായ മറിയയോട് കൂടെ കണ്ട്  വീണ് ആരെ നമസ്കരിച്ചു..?
ഉത്ത: അവനെ (യേശു) (2:11)
8. വിദ്യാന്മാർ   എന്തൊക്കെയാണ് യേശുവിന് കാഴ്ചവെച്ചത് ?
ഉത്ത: പൊന്നും, കുന്തുരുക്കവും, മൂരും.  (2:1 1)
 9. ഹെരോദാരാജാവിന്റെ അടുക്കൽ മടങ്ങിപോകരുതെന്ന് എങ്ങനെയാണ് വിദ്യാന്മാർ അറിഞ്ഞത്?
ഉത്ത: സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായി (2:12)
10. യോസേഫിനോട് ശിശുവിനെയും, അമ്മയേയും എവിടേക്ക് കൊണ്ടു പോകാനാണ് ദൂതൻ പറഞ്ഞത് ?
ഉത്ത: മിസ്രയീമിലേക്ക്  (213)
11.യോസേഫും കുടുംബവും എത്ര കാലം മിസ്രയീമിൽ താമസിച്ച?
ഉത്ത: ഹെരോദാവിന്റെ മരണത്തോളം (215)
12.റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ.......... ഉം തന്ന.
ഉത്ത: നിലവിളിയും  (2:17)
13. ആരാണ് മക്കളെ ചൊല്ലി കരഞ്ഞത?
ഉത്ത: റാഹേൽ (2:17)
14. ഹെരോദാവിന്റെ മകന്റെ പേരെന്ത?
ഉത്ത: അർക്കെലയോസ് (2:22)
15.  അവൻ നസറായൻ എന്ന് വിളിക്കപ്പെടും. ആര?
ഉത്ത:യേശു (2:23)
Advertising:
അദ്ധ്യായം 3

1. യോഹന്നാൻ സ്നാപകൻ വന്ന് യെഹൂദ്യ മരുഭൂമിയിൽ എന്താണ് പ്രസംഗിച്ചത്?
ഉത്ത: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ (3:1)
2. യെശയ്യാ പ്രവാചകൻ ആരെക്കുറിച്ചാണ് കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്ന് പറഞ്ഞത്?
ഉത്ത: യോഹന്നാൻ സ്നാപകനെ (3:2)
3. യോഹന്നാൻ സ്നാപകന്റെ വേഷവിധാനം എന്തായിരുന്നു ?
ഉത്ത: ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും,അരയിൽ തോൽ വാറു (3:4)
4. യോഹന്നാൻ സ്നാപകന്റെ ആഹാരം എന്തായിരുന്നു?
ഉത്ത: വെട്ടുക്കിളിയും കാട്ടുതേനും (3:4)
5. ഏതു നദിയിലാണ് യോഹന്നാൻ സ്നാപകൻ സ്നാനപ്പെടുത്തിക്കൊണ്ടിരുന്നത്?
ഉത്ത: യോർദ്ദാൻ നദി (3:6)
6. എന്തിനു യോഗ്യമായ ഫലമാണ് കായ്ക്കേണ്ടത്?
 ഉത്ത: മാനസാന്തരത്തിന് (3:8)
7. നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി എവിടെയാണ് ഇടുന്നത്?
ഉത്ത: തീയിൽ ( 3:10)
8. '' അവന്റെ ചെരുപ്പ് ചുമപ്പാൻ ഞാൻ മതിയായവനല്ല '' ആരുടെ ?
ഉത്ത: യേശുവിന്റെ (3:11)
9. അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും  തീയിലും സ്നാനം മേൽപ്പിക്കും.ആര്?
ഉത്ത: യേശു (3:11)
  10. യേശു കർത്താവിന്റെ കൈയിൽ എന്താണുള്ളത്?
ഉത്ത:  വീശു മുറം (3:12)
  11. കർത്താവ് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് എ വിടെയാണ് കൂട്ടി'   വയ്ക്കുന്നത്?
ഉത്ത: കളപ്പുരയിൽ (3:12)
12. പതിർ____ ഇട്ട് ചുട്ടുകളയുന്നു ?
ഉത്ത: കെടാത്ത തീയിൽ (3:12)
13. യേശു ആരുടെ കൈക്കീഴിലാണ് സ്നാനപ്പെട്ടത?
ഉത്ത: യോഹന്നാൻ സ്നാപകന്റെ (3:13)
14. യേശു സ്നാനപ്പെട്ട നദി  ഏത്?
 ഉത്ത: യോർദ്ദാൻ നദി( 3:13)
15. യേശു സ്നാനമേറ്റ് കയറിയ  ഉടനെ സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദമെന്ത്?
ഉത്ത: ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു (3:17)

അദ്ധ്യായം  4

 1 'യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തിയത് എന്തിന്?
ഉത്ത: പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ (4:1)
2 യേശു എത്ര ദിവസമാണ് ഉപവസിച്ചത്?
ഉത്ത: 40 പകലും 40 രാവും (4:2)
3 മനുഷൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകല _____കൊണ്ടും ജീവിക്കുന്നു -
ഉത്ത: വചനം (4:4)
4 നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ _____?
ഉത്ത: ആരാധിക്കാവൂ (4:10)
5 യേശു എന്താണ്പ്രസംഗിച്ച് തുടങ്ങിയത്?
ഉത്ത: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ (4:17)
6 യേശു പറഞ്ഞു എന്റെ പിന്നാലെ വരുവിൻ ഞാൻ നിങ്ങളെ---------- പിടിക്കുന്നവരാക്കാo ?
ഉത്ത: മനുഷ്യരെ (4:19)
7 പത്രോസിന്റെ സഹോദരൻ ആര്?
ഉത്ത: അന്ത്രയോസ് (4:18)
8 യാക്കോബിന്റെ പിതാവ് ആര്?
ഉത്ത: സെബെദി (4:12)
9 യേശു പള്ളികളിൽ എന്തിനെക്കുറിച്ചുള്ള സുവിശേഷമാണ് പ്രസംഗിച്ചത്? 
ഉത്ത: ദൈവരാജ്യത്തെക്കുറിച്ച് (സ്വർഗ്ഗരാജ്യത്തെക്കുറിച്ച്)
Advertising: അദ്ധ്യായം 5

1. സ്വർഗ്ഗരാജ്യം ആർക്കാണ് ലഭിക്കുന്നത്?
ഉത്ത: ആത്മാവിൽ ദരിദ്രരായവർക്ക് . (5: 3)
2. ദു:ഖിക്കുന്നവർക്ക് എന്താണ് ലഭിക്കുന്നത്?
ഉത്ത: ആശ്വാസം (5: 4)
3. ആരാണ് ഭൂമിയെ അവകാശമാക്കുന്നത്?
ഉത്ത: സൗമ്യതയുള്ളവർ (5:5)
4. നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർക്ക് ലഭിക്കുന്നതെന്ത്?
ഉത്ത:  ത്യപ്തി (5:6 )
5. കരുണ ലഭിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
ഉത്ത: നമ്മൾ കരുണയുള്ളവരായിരിക്കണം (5: 7)
6 ആരാണ് ദൈവത്തെ കാണുന്നത്? ഉത്ത: ഹൃദയശുദ്ധിയുള്ളവർ (5: 8)
7. ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടുണമെങ്കിൽ നാം എന്തു ചെയ്യണം?
ഉത്ത: സമാധാനം ഉണ്ടാക്കണം (5: 9)
8. സ്വർഗ്ഗരാജ്യം ആർക്കുള്ളതാണ്?
ഉത്ത: നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർക്ക് (5:10 )
9. യേശുക്രിസ്തുവിന്റെ നാമത്തിൽ നാം നിന്ദിക്കപ്പെടുമ്പോൾ നമുക്ക് എവിടെയാണ് പ്രതിഫലം..?
ഉത്ത: സ്വർഗ്ഗത്തിൽ (5:13)
10. നമ്മൾ ഭൂമിയുടെ ______ ആകുന്നു.?
ഉത്ത: ഉപ്പ് (5:13)
11. നമ്മൾ ലോകത്തിന്റെ _____ ആകുന്നു.?
ഉത്ത: വെളിച്ചം (5:14)
12. മനുഷ്യർ  നമ്മുടെ നല്ല പ്രവർത്തികൾ കണ്ടിട്ട് ആര് മഹത്വപ്പെടുത്തണം.
ഉത്ത:സ്വർഗ്ഗസ്ഥനായ പിതാവിനെ (5:16) 
13. ദൈവ വചനം ആചരിക്കുകയും, പഠിപ്പിക്കയും ചെയ്യുന്നവന് കിട്ടുന്ന പ്രതിഫലംഎന്ത്?
ഉത്ത: സ്വർഗ്ഗരാജ്യത്തിൽ  വലിയവൻ എന്ന് വിളിക്കപ്പെടും (5:19)
14. നമ്മൾ സ്വർഗ്ഗരാജ്യത്തിൽ  കടക്കണമെങ്കിൽ എന്തുള്ളവരായിരിക്കണം?
 ഉത്ത: നീതിയുളളവർ (5:20)
 15. സഹോദരനോട് കോപിക്കുന്നവൻ എന്തിന് യോഗ്യനാക്കും?
ഉത്ത: ന്യായവിധിക്ക് (5:22)
16.സ്ത്രി മോഹിക്കേണ്ടതിന് അവളെ നോക്കുന്നവനെല്ലാം എന്താണ് ചെയ്യുന്നത്?
ഉത്ത: ഹുദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്യുന്നു (5:28)
17.വലം  കണ്ണ് നിനക്ക്  ഇടർച്ചവരുത്തി യാൽ എന്തു ചെയ്യണം ?
ഉത്ത: വലം കണ്ണ് ചൂർന്നെടുത്ത് എറിഞ്ഞു കളയണം (5:29)
18. സ്വർഗ്ഗത്തെ കൊണ്ട് സത്യ oചെയ്യരുത് എന്നു പറയാൻ കാരണം എന്ത?
ഉത്ത: സ്വർഗ്ഗം ദൈവത്തിന്റെ സിംഹാസനം (5:34)
19. ഭൂമിയെ കൊണ്ട് സത്യം ചെയ്യരുത് എന്നു പറയാൻ കാരണം എന്ത?
ഉത്ത: ഭൂമി ദൈവത്തിന്റെ പാദ പീഠം (5:35)
20. മഹാരാജാവിന്റെ നഗരം ഏതാണ്?
ഉത്ത: യെരുശലേം (5:35)
21. നമ്മുടെ വാക്ക് ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ആയിരിക്കണം.അതിൽ അധികം ആരിൽ നിന്നാണ് വരുന്നത് ?
ഉത്ത: ദുഷ്ടനിൽ നിന്ന് (5:37)
22. നമ്മുടെ ശത്രുക്കളെ -------- ?
ഉത്ത: സ്റ്റേഹിപ്പിന് (5:44)
23. നമ്മളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി എന്തു ചെയ്യണം?
ഉത്ത: പ്രാർത്ഥിക്കണം (5:44)
24. സ്വർഗ്ഗസ്ഥനായ പിതാവി നു പുത്രരായിരിക്കണമെങ്കിൽ എന്തു ചെയ്യണം?
ഉത്ത: ശത്രുക്കളെ സ്നേഹിക്കണം,
ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം (5:45)
25. നമ്മുടെ സ്വർഗ്ഗീയ  പിതാവ് സൽഗുണ പൂർണ്ണനായിരിക്കുന്നതു പോലെ നമ്മളും എങ്ങനെ ആയിരിക്കണം?
ഉത്ത: സൽഗുണ പൂർണ്ണനായിരിക്കണം (5:48)


അദ്ധ്യായം - 6

1. വലം കൈ ചെയ്യുന്നത് എന്ത് എന്ന് ആര് അറിയരുത്.?
ഉത്ത: ഇടം കൈ (6:3)
2. നമ്മൾ പ്രാർത്ഥിക്കുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം?
ഉത്ത: അറയിൽ കടന്ന് വാതിൽ അടച്ച് രഹസ്യത്തിലുള്ള നമ്മുടെ പിതാവിനോട് പ്രാർത്ഥിക്കണം.(6:6)
3. സ്വർഗ്ഗസ്ഥനായ പിതാവ് നമ്മുടെ പിഴകളെ ക്ഷമിക്കാൻ നാം എന്തു ചെയ്യണം?
ഉത്ത: മനുഷ്യരോട് അവരുടെ പിഴവുകളെ ക്ഷമിക്കണം (6:14)
4. ഉപവസിക്കുമ്പോൾ എങ്ങനെയുള്ള മുഖം കാണിക്കരുത് ?
ഉത്ത: വാടിയ മുഖം( 6:16)
5. ഈ ഭൂമിയിൽ നമ്മൾ നിക്ഷേപം സ്വരൂപിച്ചാൽ എന്തു സംഭവിക്കും?
ഉത്ത: പുഴുവും തുരുമ്പും കെടുക്കയും കള്ളൻ മാർ തുരന്ന് മോഷ്ടിക്കുകയും ചെയ്യും.(6:19)
6. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്ന് മോഷ്ടിക്കാതെയും ഇരിക്കണമെങ്കിൽ എവിടെ നിക്ഷേപം സ്വരൂപിക്കണം?
ഉത്ത:സ്വർഗ്ഗത്തിൽ  (6:20)
7 . നിന്റെ നിക്ഷേപം ഉള്ളിടത്ത് നിന്റെ ------- ഇരിക്കു?
ഉത്ത: ഹ്യദയം (6:21)
8 . ശരീരം മുഴുവനും പ്രകാശിക്കണമെങ്കിൽ എന്ത് ചൊവ്വുള്ളതായിരിക്കണം?
ഉത്ത: കണ്ണ് (6: 22)
9. ആഹാരത്തെക്കാൾ വലുത് എന്താണ്?
ഉത്ത: ജീവൻ (6:25)
10. ഉടുപ്പിനെക്കാൾ വലുത് എന്താണ്?
ഉത്ത: ശരീരം.(6:25)
11. ആകാശത്തിലെ പറവ എന്ത് ചെയ്യുന്നില്ല?
ഉത്ത: വിതയ്ക്കുന്നില്ല, കൊയ്യുന്നില്ലകളപ്പുരയിൽ കൂട്ടി വെയ്ക്കുന്നും ഇല്ല (6:26)
12. ജാതികൾ അന്വേഷിക്കുന്നത്  എന്ത് ?
ഉത്ത: എന്ത് തിന്നും, എന്ത് കുടിക്കും, എന്ത് ഉടുക്കും.  (6:31)
13. മുമ്പെ ദൈവത്തിന്റെ ' ........ ഉം.......ഉം അന്വേഷിപ്പിൻ
ഉത്ത: രാജ്യവും, നീതിയും ( 6:33)

അദ്ധ്യായം 7

 1. നമ്മളെ വിധിക്കുന്ന വിധിയാൽ നമുക്ക് എന്തു സംഭവിക്കും'?
ഉത്ത: വിധിക്കും (7: 2)
2. നമ്മൾ അളക്കുന്ന അളവിനാൽ നമുക്ക് എന്തു കിട്ടും?
ഉത്ത: അളന്നു കിട്ടും (7:2)
3. നമ്മുടെ എന്തിനെ പന്നികളുടെ മുമ്പിൽ ഇടരുതെന്ന് പറഞ്ഞിരിക്കുന്നത്?
ഉത്ത: മുത്തുകളെ (7:6)
4. സ്വർഗ്ഗസ്ഥനായ പിതാവിനോട് യാചിക്കുന്നവന് എന്താണ് അധികമായി ലഭിക്കുന്നത്?
ഉത്ത: നന്മ (7:11)
5. ഏത് വാതിലിലൂടെയാണ് അകത്തു കടക്കേണ്ടത്?
ഉത്ത: ഇടുക്കുവാതിലിലൂടെ (7:13)
6. നാശത്തിലേക്ക് പോകുന്ന വാതിൽ എങ്ങനെയാണ്?
ഉത്ത: വാതിൽ വീതിയുള്ളതും, വഴി വിശാലവും അതിലൂടെ പോകന്നവർ അനേകരും ആകുന്നു (7:13)
7. നാശത്തിലേക്ക് പോകുന്ന വാതി ലിലൂടെ പോ കുന്നവർക്ക് എന്തു സംഭവിക്കും?
ഉത്ത: അവർ നിത്യ മരണത്തിന് (നരകം) ഇരയാകും.
8. നിത്യജീവങ്കലേക്ക് പോകുന്ന വാതിൽ എങ്ങനെയാണ്?
ഉത്ത: വാതിൽ ഇടുക്കവും വഴിഞ്ഞെരുക്കവും അതിലൂടെ കടക്കുന്നവർ ചുരുക്കവും ആയിരിക്കും (7:14)
9. ആടുകളുടെ വേഷം പൂണ്ട് നമ്മുടെ അടുക്കലേക്ക് വരുന്നതാര്?
ഉത്ത: കള്ളപ്രവാചകന്മാർ (7:15)
10. കള്ളപ്രവാചകന്മാരെ എങ്ങനെ തിരിച്ചരിയാം?
ഉത്ത. അവരുടെ ഫലങ്ങളാൽ (7:16)
11. നല്ല വ്യക്ഷം -------- കായ്ക്കുന്നു.
ഉത്ത: നല്ല ഫലം
12. നല്ല ഫലം കായ്ക്കാത്ത വ്യക്ഷം വെട്ടി എവിടെയാണ് ഇടുന്നത്?
ഉത്ത: തീയിൽ (7:19)
13. സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് ആര്?
ഉത്ത: സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ (7:21)
14. യേശു കർത്താവ് - എന്നെ വിട്ട് പോകുവിൻ എന്ന് ആരോടാണ് പറഞ്ഞത്?
ഉത്ത: അധർമ്മം പ്രവർത്തിക്കുന്നവരോട് (7:23)
15. പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യരോട് തുല്യരാകുന്ന താര് ?
ഉത്ത: ദൈവവചനം കേട്ട് ചെയ്യുന്നവർ (7:24)
16 ദൈവവചനം കേട്ട് അനുസരിക്കാത്തവർക്ക് എന്തു സംഭവിക്കും?
ഉത്ത: നിത്യ നാശത്തിലേക്ക് വിണു പോകും (നരകം) (7:27)

അദ്ധ്യായം 8


1. എനിക്കു മനസുണ്ട് നീ ശുദ്ധമാക എന്ന് യേശു ആരോടാണ് പറഞ്ഞത്?
ഉത്ത: കുഷ്ഠരോഗിയോട് (8:2)
2. കർത്താവേ നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല. ആരാണ് പറഞ്ഞത്?
ഉത്ത: ശതാധിപൻ
3.യിസ്രായേലിൽ കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല. ആരെക്കുറിച്ചാണ് യേശു പറഞ്ഞത് ?
ഉത്ത: ശതാധിപനെക്കുറിച്ച് (8:10)
4. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. എവിടെ?
ഉത്ത: നിത്യനരഗത്തിൽ (8:12)
5. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു.വ്യാധികളെ ചുമന്നു ആർ?
ഉത്ത: യേശുക്രിസ്തു (8:17)
6. മനുഷ്യപുത്രന് എന്തിന് ഇടമില്ല എന്നാണ് പറഞ്ഞിരിരുന്നത്?
ഉത്ത: തലചായ്പ്പാൻ (8:20)
7. മരിച്ചവർ തങ്ങളുടെ -------------- ചെയ്യട്ടെ.
ഉത്ത: മരിച്ചവരെ അടക്കം (8:22)
8. യേശു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ എന്തു സംഭവിച്ചു?
ഉത്ത: വലിയ ശാന്തത ഉണ്ടായി (8:26)
9. ഗദനേരത ടെ ദേശത്തെ ഭൂതഗ്രന്ഥർ എവിടെ നിന്നാണ് വന്നത്.
ഉത്ത: ശവക്കല്ലറയിൽ നിന്ന് (8:28)
10. സമയത്തിനു മുമ്പേ ഞങ്ങളെ ഭണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ ' ആര് ആരോട് പറഞ്ഞു?
ഉത്ത: ഭൂതഗ്രസ്ഥർ യേശുവിനോട്

അദ്ധ്യായം 9

1. ആരുടെ വിശ്വാസം കണ്ടിട്ടാണ് യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കിയത് ?
ഉത്ത: പക്ഷവാതക്കാരനെ കൊണ്ടുവന്നവരുടെ.(9:2)
2. ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളം കൊണ്ട് പറഞ്ഞത് ആര് ?
ഉത്ത: ശാസ്ത്രിമാർ ( 9:3)
3. ''എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിൽ പോക'' ആര് ആരോട് പറഞ്ഞു?
ഉത്ത: യേശു പക്ഷവാതക്കാരനോട് (9:6)
4. മത്തായി എന്തു ജോലിയായിരുന്നു ചെയ്തു കൊണ്ടിരുന്നത് ?
ഉത്ത: ചുങ്കം പിരിവ്.( 9:9)
5. യാഗത്തിലല്ല ............ൽ അത്ര കർത്താവ് പ്രസാദിക്കുന്നത്.
ഉത്ത: കരുണയിൽ (9:13)
6. ആരെ വിളിപ്പാനാണ് യേശു വന്നത്?
ഉത്ത: പാപികളെ (9:13)
7' 'മകളെ ധൈര്യപ്പെടുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു. ആര് ആരോട് പറഞ്ഞു ?
ഉത്ത: യേശുരക്ത സ്രാവമുള്ള സ്ത്രീയോട് ( 9:22)
8. കുരുടരുടെ കണ്ണ് തുറക്കാൻ കാരണമായതെന്ത് ' ?
ഉത്ത: അവരുടെ വിശ്വാസം (9:29)
9. ഇവൻ ഭൂതങ്ങളുടെ തലവനെ കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പറഞ്ഞത് ആര്?
ഉത്ത: പരീശന്മാർ (9:34)
10.കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയക്കാൻ എന്തു ചെയ്യാനാണ് പറഞ്ഞത് ?
ഉത്ത: യാചിപ്പിൻ (9:38)

അധ്യായം 10

1 യേശുവിന് എത്ര ശിഷ്യന്മാർ ഉണ്ടായിരുന്നു?
ഉത്ത: 12
2. യേശു ശിഷ്യന്മാർക്ക് എന്തിനൊക്കെ അധികാരം കൊടുത്തു?
ഉത്ത: അശുദ്ധാത്മാക്കളെ പുറത്താക്കവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അധികാരം കൊടുത്തു ( 10:1)
3. 12 അപ്പൊസ്തലന്മാരു ടെ പേരുകൾ
ഉത്ത: പത്രോസ്, അന്ത്രയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തൊലൊമായി, തോമസ്, മത്തായി, യാക്കോബ്, തദ്ദായി, ശിമോൻ, ഈസ് കര്യോത്ത യൂദാ (10:2-4)
4. അപ്പോസ്തലന്മാരെ അയച്ചപ്പോൾ എന്തു ഘോഷിപ്പാനാണ് അവരോട് പറഞ്ഞത്?
ഉത്ത: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു (10: 7)
5. ആരെങ്കിലും അപ്പൊസ്തതലന്മാരെ കൈക്കൊള്ളാതെയും അവരുടെ വചനങ്ങളെ കേൾക്കാതെയും ഇരുന്നാൽ എന്തു ചെയ്യാനാണ് കർത്താവ് പറഞ്ഞത്?
ഉത്ത: അവരുടെ കാലിലെ പൊടി തട്ടിക്കളവിൻ ( IO: 14)
6. ചെന്നായ്ക്കളുടെ നടുവിൽ ആരെപ്പോലെയാണ് കർത്താവ് നമ്മെ അയക്കുന്നത് ?
ഉത്ത.ആടിനെപ്പോലെ (10:16)
7. ആരെപ്പോലെയാണ് ബുദ്ധിയുള്ളവരായിക്കേണ്ടത്?
ഉത്ത. പാമ്പിനെപ്പോലെ (10:16)
8. ആരെപ്പോലെയാണ് കളങ്കമില്ലാത്തവരാകേണ്ടത്?
ഉത്ത. പ്രാവിനെപ്പോലെ (10:16)
9. ആരെയാണ് സൂക്ഷിക്കേണ്ടത്?
ഉത്ത: മനുഷ്യരെ (10:17)
10. ആരുടെ നിമിത്തമാണ് എല്ലാവരും പകയ്ക്കുന്നത്?
ഉത്ത. കർത്താവിന്റെ നിമിത്തം (10.22)
11. അവസാനത്തോളം സഹിച്ച് നിൽക്കുന്നവന് എന്ത് കിട്ടും?
ഉത്ത.രക്ഷിക്കപ്പെട്ടും ( 10:22)
12. ദേഹിയേയും ദേഹത്തേയും നരകത്തിൽ നശിപ്പിക്കുന്നവൻ ആര്?
ഉത്ത:യേശു കർത്താവ് (10:28)
13. കർത്താവ് എന്തു വരുത്തുവാനാണ് ഭൂമിയിൽ വന്നത് '
ഉത്ത വാൾ (10: 35 )
14. കർത്താവിന് യോഗ്യനാകുന്നവൻ ആര് ?
ഉത്ത: തന്റെക്രൂശ് എടുത്ത് തന്നെ അനുഗമിക്കുന്നവൻ (  I o: 38)
15. നീതിമാൻ എന്നു വെച്ച് നീതിമാനെ കൈക്കൊള്ളുന്നവന് എന്തു പ്രതിഫലം കിട്ടും.?
ഉത്ത: നീതിമാന്റെ പ്ര തിഫലം (IO: 41)

 അധ്യായം 11 

1. ആരാണ് കാരാഗ്രഹത്തിൽ വെച്ച് യേശുവിന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടത്.. ?
ഉത്ത: യോഹന്നാൻ സ്നാപകൻ (11:2)
2. അരിൽ ഇടറിപ്പോകാത്തവനാണ് ഭാഗ്യവാൻ..?
ഉത്ത: യേശു കർത്താവിൽ (11:6)
3. സ്വർഗ്ഗത്തോളം ഉയർന്നിരികുന്നത് എന്ത്..?
ഉത്ത: കഫർന്നഫൂ (11:23)
4. കർത്താവിൽ നിന്ന് പഠിക്കേണ്ടത് എന്ത്..?
ഉത്ത:സൗമ്യത,താഴ്മ (11:29)
5. അദ്ധ്യാനിക്കുന്നവരും ഭാരം ചുമകുന്നവരും അരുടെ അടുക്കൽ വരുവാനാണ് പറഞ്ഞത്...?
ഉത്ത: കർത്താവിന്റെ (11:28)

അധ്യായം 12

1. ശിഷ്യന്മാർ വിശന്നിട്ട് എന്താണ്  പറിച്ച് തിന്നത്...?
ഉത്ത: കതിർ (12:1)
2. ശബ്ബത്തിൽ  വിഹിതമല്ലാത്തതു യേശുവിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് പറഞ്ഞത് ആര്...?
ഉത്ത: പരിശർ (12:2)
3.ദാവീദ് തനികും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതെന്ത്..?
ഉത്ത: കാഴ്ചയപ്പം തിന്നു (12:4)
4. യാഗത്തിലല്ല ........ അത്ര ദൈവം പ്രസാദിക്കുന്നത്.
ഉത്ത..കരുണയിൽ (12:7)
5. ആരാണ് കർത്താവിനെ നശിപ്പിപ്പാൻ വേണ്ടി കർത്താവിന് വിരോധമായി തമ്മിൽ ആലോചിച്ചത് ?
ഉത്ത: പരീശന്മാർ (12:14)
6. ഒരു രാജ്യം തന്നിൽ തന്നെ ചിദ്രിച്ചാൽ എന്തു സംഭവിക്കും?
ഉത്ത: ശുന്യമാകും (12:25)
7.ആർക്കു നേരെയുള്ള ദൂഷണമാണ് ക്ഷമിക്കാത്തത് ?
ഉത്ത: ആത്മാവിനുനേരെയുള്ള (12:31)
8. പരിശുദ്ധാത്മാവിനുനേരെ ദൂഷണം പറഞ്ഞാൽ എന്തു സംഭവിക്കും?
ഉത്ത: ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കുകയില്ല (I2:32)
9. മനുഷ്യൻ പറയുന്ന നിസ്സാര വാക്കിനു പോലും കണക്ക് ബോധിപ്പിക്കേണ്ടത് എന്ന് ?
ഉത്ത: ന്യായവിധി ദിവസത്തിൽ (12:36)
10.യേശു കർത്താവിന്റെ അമ്മയും, സഹോദരനും / സഹോദരിയും ആകണമെങ്കിൽ എന്തു ചെയ്യണം?
ഉത്ത: സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യണം (12:50)

അദ്ധ്യായം 13

1. നല്ല നിലത്തു വീണ വിത്തിന്
 എന്ത് സംഭവിച്ചു...?
ഉത്ത: മുപ്പതും അറുപതും നൂറുമേനിയായി വളർന്നു.. (13:9)
2. സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം അറിയാൻ ആർക്കാണ് വരം ലഭിച്ചിരികുന്നത്?
ഉത്ത: ശിഷ്യന്മാർക്ക് (13:11)
3. വിതയുന്നവന്റെ ഉപമയിലെ വിത്ത് എന്താണ്..?
ഉത്ത: ദൈവരാജ്യത്തിന്റെ വചനം (13:19)
4. നല്ല വിത്ത് വിതയ്ക്കുന്നവൻ ആര്?
ഉത്ത: മനുഷ്യപുത്രൻ.
5. വയൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
ഉത്ത: ലോകം
6. നല്ല വിത്ത് എന്ത്?
ഉത്ത. ദൈവരാജ്യത്തിന്റെ പുത്രന്മാർ.
7. കള എന്ത്?
ഉത്ത: ദുഷ്ടന്റെ പുത്രന്മാർ .
8. കളവിതച്ച ശത്രു ആര്?
ഉത്ത:  പിശാച്ച്.
9. കൊയ്ത്ത് എന്ത്?
ഉത്ത: ലോക അവസാനം.
10. കൊയുന്നവർ ആര്?
ഉത്ത.. ദൂത്രന്മാർ.
 11. അധർമ്മം പ്രവർത്തിക്കുന്നവൻ എവിടെ വീഴും?
 ഉത്ത: തീചൂളയിൽ ഇടും
 12. "അവിടെ കരച്ചിലും, പല്ലുകടിയും ഉണ്ടാകും "എവിടെ?
ഉത്ത: തീച്ചൂളയിൽ

Advertising: അദ്ധ്യായം 14


1. ഹെരോദാ രാജാവിന്റെ സഹോദരൻ ആര്?
ഉത്ത: ഫിലിപ്പോസ് (14: 3)
2. ഫിലിപ്പോസിന്റെ ഭാര്യ ആരാ?
ഉത്ത: ഹെരോദ്യ (14:3)
3.ഹെരോദ്യയുടെ മകൾ ഹെരോദാവിനെ ന്യത്തം ചെയത് പ്രസാദിപ്പിച്ച് ചോദിച്ചതെന്ത്?
ഉത്ത: യോഹന്നാൻ സനാപകന്റെ തല ഒരു താലത്തിൽ തരണം.(14:8)

അദ്ധ്യായം 15

1. നിങ്ങളുടെ സ(ബദായത്താൽ നിങ്ങൾ ദൈവ വചനം ദുർബലമാക്കിയിരിക്കുന്നു. ആര് ?
ഉത്ത: പരിശന്മാരും, ശാസ്ത്രി മാരും (15: 6 )
2' ഈ ജനം അധരംകൊണ്ട് കർത്താവിനെ ബഹുമാനിക്കുന്നു 'എങ്കിലും അവരുടെ ഹൃദയം കർത്താവിനെ വിട്ട് അകന്നിരിക്കന്നു 'ആരുടെ ?
ഉത്ത.. കപടഭക്തിക്കാരുടെ (I5: 7)
3. എങ്ങനെയുള്ള ഉപദേശങ്ങളെയാണ് ശാസ്ത്രിമാരും, പരീശന്മാരും പഠിപ്പിക്കുന്നത് ?
ഉത്ത..മാനുഷ കൽപ്പനകളെ ( 15: 9 )
4. മനുഷ്യന് അശുദ്ധി വരുത്തുന്ന തെന്ത് ?
ഉത്ത.. വായിൽ നിന്ന് പുറപ്പെടുന്നത് (15:11)
5. ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അശുദ്ധികൾ ഏവ ?
ഉത്ത: ദുഷ്ചിന്ത, കൊലപാതകം, വ്യഭിചാരം, പര സംഗം, മോഷണം ,കള്ള സാക്ഷ്യം ദൂഷണം (15:19)
6 മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ട് കൊടുക്കുന്നത് നന്നല്ല " 'മക്കൾ ആര് ?
ഉത്ത: യിസ്രായേൽമക്കൾ (15:26)
7 ഏഴ് അപ്പവും മീനും വാഴ്ത്തി അനുഗ്രഹിച്ച് തിന്നു തJപ്തി പ്രാച്ച് ബാക്കി വന്നത് എത്ര ?
ഉത്ത.. ഏഴ് വട്ടി (I5:38)
Advertising:
അദ്ധ്യായം 16

1. യേശുവിനോട് ആകാശത്തു നിന്ന് അടയാളം ചോദിച്ചത് ആര് ?
ഉത്ത.. പരീശന്മാരും, സദ്യ ക്വരും (16:1)
2. പരീശന്മാരുടെയും .സ ദൂക്യരുടെയും പുളിച്ചമാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?
ഉത്ത: ഉപദേശം ( 16:12)
3. നീ ജീവനുള്ള ദൈവത്തിന്റെ ക്രിസ്തു എന്ന് സാക്ഷിച്ചത് ആര് ?
ഉത്ത: പത്രോസ് ( 16:16)
4. ഈ പാറമേൽ എന്റെ സഭയെ പണിയും....... അതിനെ ജയിക്കുകയില്ല?
ഉത്ത: പാതാള ഗോപുരങ്ങൾ ( 16:18 >
5. വിശ്വാസികളായ നമ്മൾ ഭൂമിയിൽ കെട്ടിയാൽ എന്തു സംഭവിക്കും?
ഉത്ത: സ്വർഗ്ഗത്തിൽ കെട്ടപ്പെടും ( 16:19)
6 നമ്മൾ ഭൂമിയിൽ അഴിച്ചാൽ എന്തു സംഭവിക്കും?
ഉത്ത.. സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും ( 16:19)
7 ഒരുത്തൻ യേശുവിന്റെ പിന്നാലെ ചെല്ലാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യണം?
ഉത്ത: തന്നെത്താൻ ത്യജിച്ച് ക്രൂശെടുത്ത് യേശു കർത്താവിനെ അനുഗമിക്കണം ( 16:24)
8 ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ട് എന്തു നഷ്ടപ്പെടുത്തരുതെന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത് ( 16:26)
9. മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ ആരുമായിട്ടാണ് വരുന്നത്?
ഉത്ത: ദൂതന്മാരുമായി ( 16:27)
Advertising: അദ്ധ്യായം 17

1. മറുരുപ മലയിൽ യേശു കർത്താവ് ആരെയൊക്കെക്കുട്ടിയാണ് പ്രാർത്ഥിക്കാൻ പോയത് ?
ഉത്ത: പത്രോസ്, യാക്കോബ്, യോഹന്നാൻ. ( 17:1)
2. ശിഷ്യന്മാർ ദർശനത്തിൽ യോ കർത്താവിനോടൊപ്പം ആരെയൊക്കെയാണ് കണ്ടത്?
ഉത്ത: മോശ,  ഏലിയാവ് (17:3)
3. ആര് വന്നാണ് സകലവും യഥാ സ്ഥാനത്താവുന്നത്?
ഉത്ത: ഏലിയാവ് ( 17:1 1)
4. ചന്ദ്ര രോഗം പിടിച്ച മകന് ശിഷ്യന്മാരിലൂടെ സൗഖ്യം വരാതിരിക്കാൻ കാരണം എന്ത്?
ഉത്ത: ശിഷ്യന്മാരുടെ അല്പ വിശ്വാസം കൊണ്ട് (17:2O)
5. ഈ ജാതി നീങ്ങിപ്പോകണമെങ്കിൽ നാം എന്നു ചെയ്യണം?
ഉത്ത: പ്രാർത്ഥിക്കണം, ഉപവസിക്കണം (17:21)

Advertising: അദ്ധ്യായം 18


1. നമ്മൾ സ്വർഗ്ഗരാജ്യത്തിൽ കടക്കണമെങ്കിൽ എങ്ങനെയാകണം എന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത?
ഉത്ത: നമ്മൾ തിരിഞ്ഞ് ശിശുക്കളെപ്പോലെയാകണം.(18:3)
2. സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആര് ?
ഉത്ത: തന്നെത്താൻ താഴ്ത്തുന്നവൻ (18:4)
3. കർത്താവിൽ വിശ്വസിക്കുന്ന ഈ ചെറിയ വരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം?
ഉത്ത: അവന്റെ കഴുത്തിൽ വലിയ ഒരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയണം.
4. രണ്ടു കൈയ്യും രണ്ടും കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ നല്ലത് എന്ത് '?
ഉത്ത: അംഗ ഹീ ന നാ യിട്ടോ, മുടന്തനായിട്ടോ നിത്യജീവനിൽ കടക്കുന്നത് നല്ലത് '.( 18: 8)
5. '' ഈ ചെറിയ വരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിപ്പിൻ " കാരണം'?
ഉത്ത: ഈ ചെറിയ വരിൽ ഒരുത്തൻ നശിച്ച് പോകുന്നത് സ്വർഗ്ഗസ്ഥനായ പിതാവിന് ഇഷ്ടമല്ല (18:14)
6. നിങ്ങൾ ഭൂമിയിൽ കെട്ടുന്നത് സ്വർഗ്ഗത്തിൽ.. ----------- ?
ഉത്ത: കെട്ടപ്പെട്ടിരിക്കും (18:18)
7.' ഭൂമിയിൽ അഴിക്കുന്നത് സ്വർഗ്ഗത്തിൽ ----------?
ഉത്ത: അഴിഞ്ഞിരിക്കും (18:18)
8. രണ്ടു പേർ യാചിക്കുന്ന ഏത് കാര്യത്തിനും ഐക്യമത്വപ്പെട്ടാൽ എന്ത് സംഭവിക്കും' ?
ഉത്ത.. സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്ന് അത് ലഭിക്കും (18:19)
9. രണ്ടോ മൂന്നോ പേർ കർത്താവിന്റെ നാമത്തിൽ കൂടിയാൽ എന്തു വരും'?
ഉത്ത.. കർത്താവ് അവരുടെ നടുവിൽ വരും (18:20)
10. നമ്മുടെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ എന്തു വരും'?
ഉത്ത: കർത്താവ് നമ്മോടും ക്ഷമിക്കത്തില്ല (I8:35 )

അദ്ധ്യായം 19

1. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ എന്തു ചെയ്യരുത് ?
ഉത്ത: വേർപിരിക്കരുത്.(19:6)
2. സ്വർഗ്ഗരാജ്യം എങ്ങനെ ഉള്ള വരുടേതാണ്?
ഉത്ത: ശിശുക്കളെപ്പോലെ ഉള്ളവരുടേത്.(19:14)
3. നിത്യജീവനിൽ കടക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യണം?
ഉത്ത..കല്പനകളെ പ്രമാണിക്കണം.(19:17)
4. മനുഷ്യർക്ക് അസാധ്യം എങ്കിലും ദൈവത്തിന് ''......?
ഉത്ത: സകലവും സാധ്യം' (19:26)
5. പുനർജനനത്തിൽ മനുഷ്യപുത്രൻ എവിടെയാണ് ഇരിക്കുന്നത് ?.
ഉത്ത: മഹത്വത്തിന്റെ സിംഹാസനത്തിൽ.(19:28)
6 കർത്താവിന്റെ നാമത്തിൽ സകലവും വിട്ടുന്നവന് എന്തു കിട്ടു?
ഉത്ത.. ഈ ലോകത്തിലും നന്മ കിട്ടും, കൂടാതെ നിത്യജീവനും ലഭിക്കും.(19:29)
7. മുമ്പന്മാർ പലർ പിമ്പന്മാരും, പിമ്പന്മാർ -------- ഉം ആകും.
ഉത്ത: മുമ്പന്മാരും ആകും.(I9:30)
Advertising: അദ്ധ്യായം 20

1. മുന്തിരി തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കാൻ പുറപ്പെട്ട വീട്ടുടയവനെ എന്തിനോടാണ് സാദ്യശ്യപ്പെടുത്തിയിരിക്കുന്നത്?
ഉത്ത: സ്വർഗ്ഗരാജ്യം.( 20:1)
2. വേലക്കാരോട് ഒരു ദിവസത്തേക്ക് എത്രയാണ് കൂലി പറഞ്ഞൊത്തത്..?
ഉത്ത: ഓരോ വെള്ളിക്കാശ്.( 20:2)
3. പതിനൊന്നാം മണി നേരത്ത് പണിക്ക് വന്നവന് എത്ര കൂലി കിട്ടി..?
ഉത്ത: ഓരോ വെള്ളിക്കാശ്.( 20: 9 )
4 സെബദി പുത്രന്മാരുടെ അമ്മയേശുവിനോട് അപേക്ഷിച്ചത് എന്ത്..?
ഉത്ത: പുത്രന്മാർ രണ്ടു പേരും സ്വർഗ്ഗരാജ്യത്തിൽ ഒരുവൻ ഇടത്തും ഒരുവൻവലത്തും ഇരിപ്പാൻ അരുളി ചെയ്യേണമേ. (20:21)
5. നിങ്ങളിൽ മഹാനാകുവാൻ ആഗ്രഹിക്കുന്നവൻ _____ആകണം.
ഉത്ത: ശ്രുശൂഷക്കാരൻ (20:26)
6. കർത്താവേ ദാവിദുപുത്രാ ഞങ്ങളോട് കരുണ തോന്നേണമേ ആര് ആരോട് പറഞ്ഞു..?
ഉത്ത: കുരുടർ യേശുവിനോട് .(20:31)
7. കുരുടർകാഴ്ച പ്രാപിച്ചതിനു ശേഷം എന്തു ചെയ്തു..?
ഉത്ത: യേശുവിനെ അനുഗമിച്ചു.(20:34)
Advertising:

അദ്ധ്യായം 21

1. യേശു ശിഷ്യന്മാരോട് ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും അഴിച്ചു കൊണ്ടുവരുവാൻ പറഞ്ഞത് എവിടെ വെച്ച്?
  ഉത്ത:  ബെത്ത് ഫാഗയിൽ എത്തിയപ്പോൾ (21:2)
2. യേശു കയറിയ മൃഗം ഏത്?
ഉത്ത: കഴുത (21:7)
3. എന്റെ ആലയം ____ __ എന്നു വിളിക്കപ്പെടും?
ഉത്ത: പ്രാർത്ഥനാലയം (21:13)
4. കള്ളന്മാരുടെ ഗുഹയാക്കി തിർത്തത് എന്തിനെ?
ഉത്ത:പ്രാർത്ഥനാലയത്തെ (21:13)
5.യേശു ചെയ്യത അത്ഭുതങ്ങളും ദാവിദ് പുത്രന് ഹോശാനാ എന്ന് ആർക്കുന്ന ബാലന്മാരെയും കണ്ടപ്പോൾ നിരസപ്പെട്ടത് ആര്?
ഉത്ത: മഹാപുരോഗിതന്മാരും ശാസ്ത്രിമാരും (21:15)
6. ആരുടെ വായിൽ നിന്നാണ് പുകഴ്ച്ച ഒരുക്കിയിരിക്കുന്നത്?
ഉത്ത: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും (21:16)
7. ഇനി നിന്നിൽ നിന്ന് ഒരു നാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു പറഞ്ഞത് എന്തിനെ?
ഉത്ത: അത്തിയെ(21:19)
8. എങ്ങനെയാണ് പ്രാർത്ഥനയിൽ നാം ആയിരിക്കേണ്ടത്?
ഉത്ത: വിശ്വാസത്തോടെ (21:22)
9. ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായ ദൈരാജ്യത്തിൽ കടക്കുന്നു എന്ന് യേശു കർത്താവ് ആരോടാണ് പറഞ്ഞത്?
ഉത്ത: മഹാപുരോഗി തന്മാരോടും ജനത്തിന്റെ മുപ്പന്മാരോടും (21:31)
10. യോഹന്നാൻ______ മാർഗം ഉപദേശിച്ചു കൊണ്ട് നിങ്ങളുടെ അടുക്കൽ വന്നു?
ഉത്ത: നീതിമാർഗം (21:32)
11. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് ____  ആയി തിർന്നു?
ഉത്ത: മൂലക്കല്ല് (21:42)
12. ദൈവരാജ്യം നിങ്ങളുടെ പക്കൽ നിന്ന് എടുത്ത് ആർക്ക് കൊടുക്കും?
ഉത്ത: ദൈവരാജ്യത്തിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും (21:43)
Advertising: അദ്ധ്യായം: 22

1. തന്റെ പുത്രനു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനെ ഏതിനോടാണ് ഉപമിച്ചിരിക്കുന്നത്?
ഉത്ത: സ്വർഗ്ഗരാജ്യത്തെ (22:1)
2. വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവരോ?
ഉത്ത: ചുരുക്കം (22:14)
3. പരിശന്മാർ യേശുവിനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം എന്ത്?
ഉത്ത:
1) സത്യവാൻ
2) ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവൻ 
3 ) മനുഷ്യരുടെ മുഖം നോക്കാത്തവൻ
4) ആരേയും ശങ്കയില്ലാത്തവൻ   (22:16)

4. കൈസർക്കുള്ളത് കൈസർക്കും  ദൈവത്തിനുള്ളത് _____നും  കൊടുപ്പിൻ
ഉത്ത. ദൈവത്തിന് (22:21)
5. പുനരുദ്ധാനം ഇല്ല എന്ന് പറയുന്നത് ആര്?
ഉത്ത: സദൂക്യർ (22:23)
6. സദൂക്യർക്ക് എന്ത് അറിയാത്തതു  കൊണ്ടാണ് തെറ്റിപ്പോകുന്നത്?
ഉത്ത.തിരുവെഴുത്തുകളെയും ദൈവ ശക്തിയെയും (22:29)
7. പുനരുദ്ധാനത്തിൽ നമ്മൾ എങ്ങനെയാകുന്നു ?
ഉത്ത: സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ (22:30)
8. ന്യായപ്രമാണത്തിൽ ഏത് കല്പന വലിയത് എന്ന് യേശു കർത്താവിനോട് ചോദിച്ചത് ആര് ?
ഉത്ത: ഒരു വൈദികൻ (22:36)
9. നിന്റെ ദൈവമായ കർത്താവിനെ നീ എങ്ങനെ സ്നേഹിക്കണം.
ഉത്ത: പൂർണ്ണഹൃദയത്തോടും.പൂർണ്ണ ആത്മാവോടും ,പൂർണ്ണമനസ്സോടും കുടെ.( 22:37)
10. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ ------- ?
ഉത്ത: സ്നേഹിക്കേണം.( 22:39)
11. സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്ന രണ്ട് കല്പനകൾ ഏവ ?
ഉത്ത:
1. നിന്റെ ദൈവമായ കർത്താവിനെ നീപൂർണ്ണഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണമനസ്സോടും സ്നേഹിക്കേണം.
2. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.( 22:37-40)


പ്രിയരെ നമ്മളെ വിളിച്ചിരിക്കുന്നത് സ്വർഗ്ഗരാജ്യത്തിനു വേണ്ടിയാണ്. നാം അത് മനസ്സിലാക്കാതെ പല വിധ കാര്യങ്ങൾക്കായി ഓടി നടന്നാൽ കർത്താവ് എപ്പോൾ വരും എന്ന് അറിയില്ല. കർത്താവ് ഏതു സമയം വന്നാലും നാം ഒരുങ്ങിയിരുന്നാൽ നമുക്ക് നിത്യതയിൽ എത്തപ്പെടാം. വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. ഇത് അന്ത്യ നാളുകളാണ്.സാത്താൻ നമ്മെ ചതിക്കരുത്. ഉണർന്നിരിപ്പിൻ..

Advertising:

അദ്ധ്യായം - 23

1. അവർഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു. ആര് ?
ഉത്ത: ശാസ്ത്രിമാരും,പരീശന്മാരും ( 23:4)
2. പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും ,മനുഷ്യർ റബ്ബി എന്നു വിളിക്കുന്നതും ഇഷ്ടപ്പെടുന്നത് ആര് ?
ഉത്ത.: ശാസ്ത്രിമാരും, പരീശന്മാരും.( 23:7)
3. നമ്മുടെ പിതാവ് ആര് ?
ഉത്ത: സ്വർഗ്ഗസ്ഥനായ ദൈവം (29:9)
4. തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും.തന്നെത്താൻ താഴ്ത്തുന്ന വൻ..........?
ഉത്ത: ഉയർത്തപ്പെടും.(23:12)
5. മനുഷ്യർക്ക് ദൈവരാജ്യം അടച്ചു കളയുന്നതാര് ?
ഉത്ത: കപടഭകതിക്കാരായ ശാസ്ത്രിമാരും, പരീശന്മാരും ( 23: 13 )
6. വിധവ മാരുടെ വീടുകളെ വിഴുങ്ങുകയും ഉപായ രു പേണ പ്രാത്ഥിക്കുകയും ചെയ്യുന്നതു കൊണ്ട് ശാസ്ത്രിമാർക്കും ,പരീശന്മാർക്കും എന്ത് സംഭവിക്കും?
ഉത്ത: കടുമയേറിയ ശിക്ഷാവിധി വരും.( 23: 13 )
7. ന്യായപ്രമാണത്തിൽ ഘനമേറിയ എന്ത് ?
ഉത്ത: ന്യായം, കരുണ, വിശ്വസ്തത (23:23)
8 .പുറമേ നീതിമാന്മാർ എന്ന് തോന്നിക്കുന്ന പരീശന്മാരെയും ശാസ്ത്രിമാരുടെയും അകം  എങ്ങനെയെന്നാണ് കർത്താവ് പറഞ്ഞത്?
ഉത്ത: കപടഭക്തിയും  അധർമ്മവും നിറഞ്ഞവർ (23:28)
9. ബെരഖ്യാവിന്റെ മകന്റെ പേര് എന്ത്?
ഉത്ത: സെഖര്യാവ് ( 23:35)
Advertising:

അദ്ധ്യായം 24

1. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേര് എടുത്ത് വന്ന് പലരേയും തെറ്റിക്കും.എപ്പോൾ ?
ഉത്ത: ക്രിസ്തുവിന്റെ വരവിനും ലോകാവസാനത്തിനും മുൻപ് .(24:5)
2.അധർമ്മം പെരുകുന്നതു കൊണ്ട് എന്തു സംഭവിക്കും?
ഉത്ത: അനേകരുടെ സ്നേഹം കുറഞ്ഞു പോകും.( 24: 12)
3. അവസാനത്തോളം സഹിച്ചു നിൽക്കുന്നവന് എന്തു കിട്ടും?
ഉത്ത: രക്ഷിക്കപ്പെടും (24:13)
4. അവസാനം വരുന്നത് എപ്പോൾ ?
ഉത്ത: ദൈവരാജ്യത്തിന്റെ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടുമ്പോൾ .( 24: 14)
5. കർത്താവിന്റെ വരവ് എപ്പോൾ സംഭവിക്കാതിരിക്കാൻ പ്രർത്ഥിക്കാനാണ് കർത്താവ് പറഞ്ഞത് .?
ഉത്ത: ശീതകാലത്തോ ,ശബ്ബത്തിലോ. ( 24: 20)
6. അന്ത്യനാളിൽ കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് എന്തു ചെയ്യും?
ഉത്ത:കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും ( 24:24)
7. എന്തുപോലെയാണ് മനുഷ്യപുത്രന്റെ വരവ് ആകുന്നത് ?
ഉത്ത: മിന്നൽ കിഴക്കുനിന്ന് പുറപ്പെട്ട് പടിഞ്ഞാറോളം വിളങ്ങും പോലെ. ( 24:27)
8. ആ കാലത്തിലെ കഷ്ടം കഴിയുന്ന ഉടനെ സൂര്യന് എന്തു സംഭവിക്കും?
ഉത്ത: ഇരുണ്ടു പോകും. ( 24:29)
9.മനുഷ്യപുത്രന്റെ അടയാളം എവിടെയാണ് വിളങ്ങുന്നത്?
ഉത്ത: ആകാശത്ത്.( 24: 30 )
10. മനുഷ്യപുത്രൻ എവിടെയാണ് വരുന്നത്?
ഉത്ത: ആകാശത്തിലെ മേഘങ്ങളിൽ ( 24: 30 )
11. കാഹളം ധ്വനിപ്പിക്കുന്നത് ആര്..?
ഉത്ത: ദൂതന്മാർ (24:31 )
12. ആകാശവും ഭൂമിയും ഒഴിഞ്ഞ് പോകും.എന്നാൽ- - - - - - ഒഴിഞ്ഞു പോകത്തില്ല..?
ഉത്ത : കർത്താവിന്റെ വചനങ്ങൾ  (25:35)
13. നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതു കൊണ്ട് എങ്ങനെയിരിക്കണം?
ഉത്ത: ഒരുങ്ങിയിരിക്കണം (24:44)

Advertising: അദ്ധ്യായം 25 

1. മണവാളനെ എതിരേൽപ്പാൻ വിളക്കുമെടുത്ത് പുറപ്പെടുന്ന പത്ത് കന്യകമാരെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
ഉത്ത: സ്വർഗ്ഗരാജ്യത്തോട് (25:11)
2. മണവാളനോടുകൂടെ കല്യാണസദ്യയ്ക്ക് പ്രവേശിച്ചവർ എത്ര പേർ ?
ഉത്ത: അഞ്ച് പേർ. (25:12)
3. അഞ്ച് താലന്ത് ലഭിച്ചവൻ എത്ര കൂടെ നേടി?
ഉത്ത: അഞ്ച് താലന്തു കൂടെ (25:16)
4. ഉള്ളവന് ഏവനും ലഭിക്കും. അവന് ----- ഉണ്ടാകും..?
ഉത്ത: സമ്യദ്ധി.(25:29)
5. ആരെയാണ് ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളയുന്നത്?
ഉത്ത: കൊള്ളരുതാത്തവനെ (25:30)
6. മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ ഇരിക്കുന്നതെവിടെ ?
ഉത്ത: തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ (25: 31)
7. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ. എന്ന് വിളിച്ചത് ആരെ?
ഉത്ത: വലത്ത് വശത്തുള്ളവരെ (25:34)
8. പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന സ്ഥലം എവിടെ ?
ഉത്ത: നിത്യാഗ്നി .( 25: 41)
9. ശപിക്കപ്പെട്ടവർ പോകുന്നതെവിടെ?
ഉത്ത: നിത്യദണ്ഡനത്തിൽ (25: 46)
10. നീതിമാന്മാർ പോകുന്നതെവിടെ?
ഉത്ത: നിത്യജീവങ്കലേക്ക് .( 25: 46)
Advertising:


അദ്ധ്യായം: 26
 1. യേശു കർത്താവിന്റെ തലയിൽ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം ഒഴിച്ചത് ആരുടെ ഭവനത്തിൽ വെച്ച് ?
ഉത്ത. ബെഥാന്യയിലെ ശീമോന്റെ ഭവനത്തിൽ (26:6)
2. യേശു കർത്താവിനെ കാണിച്ചു കൊടുത്തത് ആര് ?

ഉത്ത: യൂദ ഈസ്ക്കര്യോത്താവ്.( 26: 15 )
3. എത്ര വെള്ളിക്കാശിനാണ് യേശു കർത്താവിനെ കാണിച്ചു കൊടുത്തത് ?
ഉത്ത: മുപ്പത് വെള്ളിക്കാശിന് (26:15)
4. യേശു കർത്താവ് അപ്പം എടുത്ത് വാഴ്ത്തി നുറുക്കിയിട്ട് പറഞ്ഞത് എന്ത് ?
ഉത്ത: ഇത് എന്റെ ശരീരം.(26:26)
5. പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലിയിട്ട് കർത്താവ് പറഞ്ഞതെന്ത്?
ഉത്ത..ഇത് അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുള്ള എന്റെ രക്തം (26: 28 )
6. യേശു കർത്താവ് ഇനി എവിടെ വെച്ചാണ് മുന്തിരിവള്ളിയുടെ അനുഭവത്തിൽ നിന്ന് കുടിക്കുന്നത്?
ഉത്ത: പിതാവിന്റെ രാജ്യത്തിൽ (26: 29 )
7. യേശുവും ശിഷ്യന്മാരും പ്രാർത്ഥിക്കാൻ പോയ തോട്ടം ഏത്?
ഉത്ത: ഗെത്ത്ശമന (26:36)
8. ''എന്റെ ഉള്ളം മരണവേദനപ്പോലെ അതി ദു:ഖിതമായിരിക്കുന്നു.'': ആരുടെ?
ഉത്ത.. യേശു കർത്താവിന്റെ (26: 38)
9. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എന്തു ചെയ്യണം?
ഉത്ത: ഉണർന്നിരുന്ന് പ്രാർത്ഥിക്കണം.(26:41) .


അദ്ധ്യായം: 27 

1. ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞത് ആര്?
ഉത്ത: യൂദാ ഈസ്ക്കരിയോത്ത (27: 4)
2. യൂദാ ഈസ്ക്കരിയോത്തക്ക് എന്തു സംഭവിച്ചു?
ഉത്ത. കെട്ടി ഞാന്ന് ചത്തു (27:5)
3. പരദേശികളെ കുഴിച്ചിടുവാൻ വേണ്ടി ആരുടെ നില മാണ് വാങ്ങിയത്? ഉത്ത.. കുശവന്റെ നിലം (27: 7)
4. രക്തനിലം എന്നു പേർ പറയുന്ന സ്ഥലം എങ്ങനെ വാങ്ങിയതാണ്?
ഉത്ത: യൂദാ ഈസ്ക്കരിയോത്ത മന്ദിരത്തിലേക്ക് എറിഞ്ഞ മുപ്പത് വെള്ളിക്കാശ് കൊണ്ട്.( 27:8)
5. ''ആ നീതിമാന്റെ കാര്യത്തിൽ നീ ഇടപെടരുത്.'' ആര് പറഞ്ഞു?
ഉത്ത: പീലാത്തോസിന്റെ ഭാര്യ (27: 19)
6. ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും ആരാണ് പുരുഷാരത്തെ സമ്മതിപ്പിച്ചത്?
ഉത്ത: മഹാപുരോഹിതന്മാരും, മൂപ്പന്മാരും.(27: 20)
7. യേശു കർത്താവിന് പകരം വിട്ടയച്ചത് ആരെ?
ഉത്ത: ബറബ്ബാസിനെ. (27: 21 )
8. വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈ കഴുകിയത് ആര്?
ഉത്ത: പീലാത്തോസ്.( 27:24 )
9. യേശു കർത്താവിനെ വസ്ത്രം അഴിച്ച് എന്താണ് ധരിപ്പിച്ചത്?
ഉത്ത: ചുവന്ന അങ്കി .( 27:28 )
10. പരിഹസിച്ച് തീർന്നപ്പോൾ യേശു കർത്താവിനെ എന്തു ചെയ്തു?
ഉത്ത: മേലങ്കി നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു.(27:31)
11. യേശു കർത്താവിനെ ക്രൂശ് ചുമപ്പാൻ സഹായിച്ചത് ആര്?
ഉത്ത: ശീമോൻ (27:32)
12. ഗോല്ഗോഥാ എന്ന സ്ഥലത്തിന്റെ അർത്ഥം എന്ത്..?
ഉത്ത: തലയോടിടം.(27:33)
13. യേശു കർത്താവിന് കയ്പു കലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തത് എവിടെ വെച്ച്?
ഉത്ത: ഗോല്ഗോഥാ 27:34)
14. യേശു കർത്താവിന്റെ തലയ്ക്കു മീതെ എഴുതി വെച്ചത് എന്ത്..?
ഉത്ത: യഹൂദന്മാരുടെ രാജാവായ യേശു.(27:37)
15. യേശു കർത്താവ് പ്രാണനെ വിട്ട സമയത്ത് പറഞ്ഞത് എന്ത് ?
ഉത്ത.ഏലീ,ഏലീ,ലമ്മാ,ശബക്താനി.
(എന്റെ ദൈവമേ,എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്.)( 27:46)
16. പീലാത്തോസിന്റെ അടുക്കൽ വന്ന് യേശു അപ്പച്ചന്റെ ശരീരം ചോദിച്ചത് ആര് ?
ഉത്ത. അരിമഥ്യക്കാരനായ യോസേഫ് (27:57)

അദ്ധ്യായം: 28

1. യേശു കർത്താവിന്റെ കല്ലറയ്ക്കൽ വച്ചിരുന്ന കല്ല് ഉരുട്ടി മാറ്റിയത് ആര്?
ഉത്ത. കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് കല്ല് ഉരുട്ടി നീക്കി.( 28: 2)
2. '' ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു.'' ആര് ആരോട് പറഞ്ഞു?
ഉത്ത: ദൂതൻ സ്ത്രീകളോട്‌ (28:5)
3. യേശു കർത്താവിന്റെ ഉയർപ്പിനെക്കുറിച്ച് മഹാപുരോഹിതന്മാരോട് അറിയിച്ചത് ആര് 1?
ഉത്ത: കാവൽ കൂട്ടത്തിൽ ചിലർ. (28:11)
4. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നൽകപ്പെട്ടിരിക്കുന്നത് ആർക്ക്?
ഉത്ത: യേശു കർത്താവിന് .(28:18)
5. യേശു കർത്താവ് ശിഷ്യന്മാരോട് പറഞ്ഞത് എന്ത് .?
ഉത്ത: നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ച തൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിഷ്യരാക്കി കൊൾവിൻ.(28:19)

മാർക്കോസ് :ക്വിസ്